കുണ്ടന്നൂര്‍ മേൽപാലം നിര്‍മാണോദ്ഘാടനം ഇന്ന്​

മരട്: ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന കുണ്ടന്നൂര്‍ മേൽപാലത്തി​െൻറ നിര്‍മാണോദ്ഘാടനം ശനിയാഴ്ച വൈകീട്ട് 4.30ന് മന്ത്രി ജി. സുധാകരന്‍ നിര്‍വഹിക്കും. 701 മീറ്റര്‍ നീളത്തില്‍ ആറുവരി ഗതാഗതത്തിന് അനുയോജ്യമായ രീതിയിലാണ് നിര്‍മാണം. പൂര്‍ണമായും സംസ്ഥാന സര്‍ക്കാറി​െൻറ ഫണ്ടാണ് പ്രയോജനപ്പെടുത്തുന്നത്. പനവേല്‍-കന്യാകുമാരി (എൻ.എച്ച് -66), കുണ്ടന്നൂര്‍ -വില്ലിങ്ടണ്‍ ഐലന്‍ഡ് (എൻ.എച്ച് 966ബി), കൊച്ചി - മധുര (എൻ.എച്ച് 85) ദേശീയപാതകളുടെ സംഗമ സ്ഥാനമാണ് കുണ്ടന്നൂര്‍ ജങ്ഷന്‍. എൻ.എച്ച് 66ലെ ഗതാഗതം സുഗമമാക്കി ജങ്ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയ പദ്ധതിയുടെ നടത്തിപ്പും മേല്‍നോട്ടവും റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോര്‍പറേഷനാണ് നിര്‍വഹിക്കുന്നത്. 74.45 കോടിക്ക് മൂവാറ്റുപുഴയിലെ മേരിമാത കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് കരാറെടുത്തത്. അപ്രോച്ചിന് പരമാവധി വീതി കുറച്ചും സര്‍വിസ് റോഡുകളുടെ വീതി കഴിയുന്നത്ര നിലനിര്‍ത്തിയുമാണ് രൂപകല്‍പന. തൃപ്പൂണിത്തുറ ഭാഗത്തുനിന്ന് അരൂര്‍ ഭാഗത്തേക്കും, അരൂര്‍ ഭാഗത്തുനിന്ന് തേവര ഭാഗത്തേക്കും ഗതാഗതം സുഗമമാക്കുന്നതിന് രണ്ട് സ്ലിപ് റോഡുകളും അണ്ടര്‍ പാസും പദ്ധതിയുടെ ഭാഗമാണ്. റോഡി​െൻറ ഇരുവശത്തുമായി 14 സ്പാനുകള്‍ വീതമാണ് മേൽപാലത്തിനുണ്ടാവുക. ഓരോ സ്പാനിനും 30 മീറ്ററാണ് നീളം. പാലത്തിന് താഴെ ട്രാഫിക് സിഗ്നലോടുകൂടിയ റൗണ്ട് എബൗട്ടും സ്ഥാപിക്കും. രണ്ടുവര്‍ഷംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാകും. ഉദ്ഘാടനച്ചടങ്ങില്‍ എം. സ്വരാജ് എം.എല്‍.എ അധ്യക്ഷത വഹിക്കും. മന്ത്രി ഡോ. ടി.എം. തോമസ് ഐസക് മുഖ്യാതിഥിയാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.