അംബേദ്​കറുടെ പേരുമാറ്റം: നിയമപരമായി നേരിടുമെന്ന്​ പേരമകൻ

മുംബൈ: ഭരണഘടന ശിൽപി ഡോ. ബി.ആർ. അംബേദ്കറുടെ പേരിനിടയിൽ പിതാവ് റാംജിയുടെ പേര് ചേർക്കാനുള്ള ഉത്തർപ്രദേശ് സർക്കാർ ഉത്തരവിനെ നിയമപരമായി നേരിടുമെന്ന് പേരമകൻ പ്രകാശ് അംബേദ്കർ. അംബേദ്കറെ ഹിന്ദുത്വവത്കരിക്കാനുള്ള രാഷ്ട്രീയ നീക്കമാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥി‍​െൻറതെന്ന് അദ്ദേഹം ആരോപിച്ചു. അയോധ്യയിലെ രാമക്ഷേത്ര വിഷയം വീണ്ടും ഉയർന്നുവരുന്നതിനിടെയാണ് പേരുമാറ്റമെന്നത് യാദൃശ്ചികമല്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ ആമുഖത്തിലല്ലാതെ മറ്റെവിടെയും അംബേദ്കർ പിതാവ് റാംജിയുടെ പേര് സ്വന്തം പേരിൽ ചേർത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദുവായാണ് ജനിച്ചതെങ്കിലും ത​െൻറ മരണം ഹിന്ദുവായാകില്ലെന്ന അംബേദ്കറുടെ പ്രശസ്തമായ വാക്ക് ബി.ജെ.പി ഒാർക്കണമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.