പുതുവൈപ്പ്​ എൽ.പി.ജി ടെർമിനൽ: പ്രതിഷേധം ശക്​തമാക്കാനൊരുങ്ങി സമരസമിതി

കൊച്ചി: പുതുവൈപ്പിൽ ഇന്ത്യൻ ഒായിൽ കോർപറേഷ​െൻറ (െഎ.ഒ.സി) നിർദിഷ്ട എൽ.പി.ജി ടെർമിനലിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി സമരസമിതി. നിർമാണ ജോലി താൽക്കാലികമായി നിർത്തിവെച്ചെങ്കിലും പദ്ധതി പൂർണമായും ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് സമരം ശക്തമാക്കുന്നത്. ഇതി​െൻറ ഭാഗമായി കേന്ദ്ര, സംസ്ഥാന സർക്കാർ ഒാഫിസുകൾക്ക് മുന്നിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് സമരസമിതി നേതാവ് ജയഘോഷ് അറിയിച്ചു. പദ്ധതിക്കെതിരെ സമരസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ഉപരോധ സമരം 407 ദിവസം പിന്നിട്ടു. സമരക്കാരുമായി സർക്കാർ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ നിർമാണ ജോലികൾ താൽക്കാലികമായി നിർത്തിവെക്കാൻ െഎ.ഒ.സിക്ക് നിർദേശം നൽകുകയും വിഷയം പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുകയുമായിരുന്നു. ടെർമിനൽ നിർമാണത്തിന് അനുമതി നൽകിയപ്പോൾ നിഷ്കർഷിച്ച ചട്ടങ്ങൾ െഎ.ഒ.സി പാലിച്ചില്ലെന്നായിരുന്നു വിദഗ്ധ സമിതിയുടെ കണ്ടെത്തൽ. പദ്ധതിക്കെതിരെ പ്രദേശവാസികൾ ഉന്നയിക്കുന്ന ആശങ്കകൾ ന്യായമാണെന്നും ഹരിത ട്രൈബ്യൂണലിന് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പുറമെ സ്വതന്ത്ര ഏജൻസിയും പഠനം നടത്തി. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പൂർണമായും സ്വതന്ത്ര ഏജൻസിയുടെ റിപ്പോർട്ട് ഭാഗികമായും തങ്ങളുടെ വാദങ്ങൾ ശരിവെക്കുന്നതാണെന്ന് സമരസമിതി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. റിപ്പോർട്ടുകൾ പുറത്തുവന്ന് മാസങ്ങൾ കഴിഞ്ഞിട്ടും സമരക്കാരുമായി വീണ്ടും ചർച്ചക്കോ ശക്തമായ നടപടികൾക്കോ സർക്കാർ തയാറായിട്ടില്ല. െഎ.ഒ.സിയുടെ ഉടമസ്ഥതയിൽ അമ്പലമുകളിൽ ടെർമിനൽ നിർമാണത്തിന് ആവശ്യമായ സ്ഥലം ഉണ്ടെന്നിരിക്കെ പുതുവൈപ്പിൽ തന്നെ സ്ഥാപിക്കണമെന്ന പിടിവാശിയിൽ ദുരൂഹതയുണ്ടെന്നാണ് സമരക്കാരുടെ ആരോപണം. ടെർമിനൽ നിർമാണത്തിന് നൽകിയ അനുമതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പെട്രോളിയം ആൻഡ് സേഫ്റ്റി ഒാർഗനൈസേഷ​െൻറ (പെസോ) കാക്കനാെട്ട ഒാഫിസിലേക്ക് ബഹുജന മാർച്ച് നടത്താനും ആലോചനയുണ്ടെന്ന് ജയഘോഷ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.