മൺപാത്ര ശ്രേണിയിൽ ഇനി പുട്ടുകുറ്റിയും

മൂവാറ്റുപുഴ: അലുമിനിയം, സ്റ്റീൽ പുട്ടുകുറ്റികളെ മാറ്റി ഇനി മുതൽ മൺ കുറ്റിയിൽ പുട്ട് പാകം ചെയ്ത് ഭക്ഷിക്കാം. പതിറ്റാണ്ടുകൾക്കുമുമ്പ് മുളയിൽ തീർത്ത പുട്ടുകുറ്റി മലയാളികളുടെ അടുക്കളയിലെ അവിഭാജ്യഘടകമായിരുന്നു. മൺപാത്രങ്ങളുടെ കാലമായിരുെന്നങ്കിലും മൺപാത്ര പട്ടികയിൽ പുട്ടുകുറ്റിയില്ലായിരുന്നു. കാലം മാറിയതോടെ അലുമിനിയ പാത്രങ്ങൾ അടുക്കള കൈയടക്കി. അതിനൊപ്പം അലുമിനിയ പുട്ടുകുറ്റിയും എത്തി. പിന്നീട് സ്റ്റീൽ കുറ്റിയും പിറകെ ചിരട്ടക്കുറ്റിയും വന്നു. വൈകിയാണെങ്കിലും മൺപുട്ടുകുറ്റിയുമെത്തി. 300 രൂപയാണ് പുട്ടുകുറ്റിയുടെ വില. നഗരത്തിലെ വെള്ളൂർക്കുന്നത്ത് ബൈപാസി​െൻറ അരികിൽ പ്രവർത്തിക്കുന്ന കലമ്മയെന്ന കാർത്യായനിയമ്മയുടെ കടയിലാണ് പുട്ടുകുറ്റിയും കുടവും എത്തിയിരിക്കുന്നത്. ബംഗളൂരുവിെലയും തഞ്ചാവൂരിെലയും സേലെത്തയും പ്രത്യേകതരം മണ്ണുകൊണ്ടാണ് കൂജയും പുട്ടുകുറ്റിയും നിർമിക്കുന്നത്. ആലുവക്കടുത്ത് കീഴ്മാടിൽ സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന മൺപാത്രനിർമാണശാലയിലാണ് പുട്ടുകുറ്റി ഉണ്ടാക്കുന്നത്. സ്റ്റീൽ-അലുമിനിയപാത്ര നിർമാണത്തിലെ അസംസ്‌കൃത വസ്തുക്കൾ ആരോഗ്യത്തിന് ഹാനികരമാകുന്നവയാണെന്ന കണ്ടെത്തലിനെത്തുടർന്ന് പുതുതലമുറ മൺപാത്രങ്ങളിലേക്ക് തിരിച്ചുവന്നുതുടങ്ങിയിട്ടുണ്ട്. ആരോഗ്യബോധത്തോടൊപ്പം മൺപാത്രങ്ങളിൽ പാകം ചെയ്യുമ്പോഴുണ്ടാകുന്ന ഗുണവും രുചിയും മണവുമാണ് പുതുതലമുറയെ മൺപാത്രങ്ങളിലേക്ക് അടുപ്പിക്കുന്നതെന്ന് കലമ്മ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.