വാർഷിക സമ്മേളനം

മൂവാറ്റുപുഴ: ശാസ്ത്ര സാഹിത്യ പരിഷത്ത് മൂവാറ്റുപുഴ മേഖല വെള്ളി, ശനി ദിവസങ്ങളിൽ കടാതി ഗവ. യു.പി സ്കൂളിൽ നടക്കും. വെള്ളിയാഴ്ച വൈകീട്ട് 3.30ന് രജിസ്ട്രേഷൻ ആരംഭിക്കും. പരിഷത്ത് സംസ്ഥാന നിർവാഹകസമതി അംഗം പി.എ. തങ്കച്ചൻ ഉദ്ഘാടനം ചെയ്യും. മേഖല പ്രസിഡൻറ് മദനമോഹനൻ അധ്യക്ഷത വഹിക്കും. ഒപ്പുേശഖരണം നടത്തി മൂവാറ്റുപുഴ: അഗ്നിരക്ഷ സേനക്ക് മന്ദിരം പ്രവർത്തിക്കുന്ന നഗരസഭ വക സ്ഥലം അഗ്നിരക്ഷ ഓഫിസ് നിർമിക്കാൻ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് എം.ജെ. ഷാജി ഒപ്പുശേഖരണം നടത്തി. വ്യാഴാഴ്ച രാവിലെ ആശ്രമം ബസ് സ്റ്റാൻഡിൽ ഒപ്പുശേഖരണ പരിപാടിക്ക് തുടക്കം കുറിച്ചു. തുടർന്ന് െനഹ്റു പാർക്ക്, കച്ചേരിത്താഴം എന്നിവിടങ്ങളിലും ഒപ്പുശേഖരണം നടത്തി. ഇനിയുള്ള രണ്ട് ദിവസങ്ങളിൽ വ്യാപാര സ്ഥാപനങ്ങളിൽനിന്ന് ഒപ്പ് ശേഖരിക്കും. ശേഖരിച്ച ഒപ്പുകളും നിവേദനവുമടക്കം ബന്ധപ്പെട്ട അധികാരികൾക്ക് സമർപ്പിക്കുമെന്ന് ഷാജി പറഞ്ഞു. അഗ്നിരക്ഷ സേനക്ക് ഓഫിസ് നിർമാണത്തിന് സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നഗരത്തിലൂ‌െട മുട്ടുകുത്തി നടന്ന് ഷാജി പ്രതിഷേധിച്ചിരുന്നു. വാഴപ്പിള്ളിൽ മുണ്ടക്കൽ വീട്ടിൽ ഷാജി ഓട്ടോ തൊഴിലാളിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.