നക്ഷത്രആമ കച്ചവടം: മൂന്ന്​ പേർകൂടി അറസ്​റ്റിൽ

കാലടി: നക്ഷത്രആമകളെ കച്ചവടം ചെയ്യാൻ ശ്രമിച്ചെന്ന കേസിൽ മൂന്ന് പേരെകൂടി വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശികളായ കോട്ടോളി പറയഞ്ചേരി മഹിളത്താഴം ശാരദാനിവാസിൽ സന്ദീപ് (28), വേങ്ങേരി കണ്ണാടിക്കൽ ശ്വേതാംബരി വീട്ടിൽ സൂരജ് (25), ചേവായൂർ പൊറ്റാക്കാട്ട് പറമ്പ് ധനുറാം (28) എന്നിവരാണ് പിടിയിലായത്. മാള അന്നമനടയിൽ എറണാകുളം സ്വദേശികൾക്ക് രണ്ട് നക്ഷത്രആമകളെ വിൽക്കാൻ ശ്രമിക്കുന്നതിനിടെ നാലുപേരെ തൃശൂർ ഫോറസ്റ്റ് ഫ്ലയിങ് സ്ക്വാഡ് നേരത്തേ പിടികൂടിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.