ജില്ല ആശുപത്രിയിലെ ലിഫ്റ്റ് പ്രവർത്തനം തുടങ്ങി

ആലുവ: കാത്തിരിപ്പിനൊടുവിൽ ആലുവ . ലിഫ്റ്റ് സ്ഥാപിക്കാൻ നടപടികൾ ആരംഭിച്ചിട്ട് വർഷങ്ങളായി. വിവിധ കാരണങ്ങളാൽ വൈകുകയായിരുന്നു. ജില്ല പഞ്ചായത്ത് 32 ലക്ഷം രൂപ മുടക്കിയാണ് ലിഫ്റ്റ് സ്‌ഥാപിച്ചത്‌. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനില്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് അബ്‌ദുൽ മുത്തലിബ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ലിസി എബ്രഹാം, ജില്ല പഞ്ചായത്ത് ആരോഗ്യ സ്‌ഥിരം സമിതി അധ്യക്ഷ ജാന്‍സി ജോർജ്, ജില്ല ആശുപത്രി സൂപ്രണ്ട് ഡോ.കെ. പ്രസന്നകുമാരി, സരള മോഹന്‍, അയ്യമ്പിള്ളി ഭാസ്‌കര്‍, ജലജ മണി എന്നിവര്‍ സംസാരിച്ചു. ലിഫ്റ്റ് സ്ഥാപിച്ചതുമൂലം ഏറെ ആശ്വാസം ലഭിക്കുന്നത് രണ്ടാം നിലയിലെ ഹീമോഫീലിയ രോഗികള്‍ക്കാണ്. ഇത്രയും നാൾ രോഗികൾക്ക് ചവിട്ടുപടിയായിരുന്നു ആശ്രയം. ക്ഷേമനിധി ആനുകൂല്യ വിതരണം ആലുവ: സംസ്ഥാന വ്യാപാരി ക്ഷേമനിധിയുടെ മരണാനന്തര ആനുകൂല്യം വിതരണം ചെയ്തു. ആലുവ വ്യാപാര ഭവനിൽ നടന്ന ചടങ്ങ് ആലുവ മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് ഇ.എം. നസീർ ബാബു ഉദ്ഘാടനം ചെയ്തു. എം. പത്മനാഭൻ നായർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.ജെ. റിയാസ്, ട്രഷറർ ജോണി മൂത്തേടൻ, യൂത്ത് വിങ് പ്രസിഡൻറ് അജ്മാൽ കമ്പായി, എ.ജെ.റിജാസ്, സി.എസ്. സുനേഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.