വഴിയൊരുക്കുന്നത് പൊലീസ് -എം.എൽ.എ

ആലുവ: കക്കൂസ് മാലിന്യ മാഫിയക്ക് വഴിയൊരുക്കുന്നത് പലപ്പോഴും പൊലീസാണെന്ന് അൻവർ സാദത്ത് എം.എൽ.എ ആരോപിച്ചു. ചില പൊലീസുകാർ ഇവരുടെ ഏജൻറുമാരായി പ്രവർത്തിക്കുന്നുണ്ട്. ഇവരാണ് റൂട്ട് കൃത്യമായി പറഞ്ഞ് കൊടുക്കുന്നത്. പൊലീസ് പട്രോളിങ് ശക്തമല്ല. മാലിന്യം തള്ളുന്നത് ഗുണ്ടകളായതിനാൽ നാട്ടുകാർക്ക് ഇവരെ നേരിടുന്നതിന് പരിമിതിയുണ്ട്. നാടുമുഴുവൻ കാമറകൾ നിലവിലുണ്ട്. ഇതിൽനിന്ന് വിവരം ശേഖരിച്ച് പ്രതികളെ പിടികൂടാൻ പൊലീസ് തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിരീക്ഷണം ശക്തമാക്കി -- സി.ഐ ആലുവ: കക്കൂസ് മാലിന്യം തള്ളുന്നവർക്കെതിരെ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്ന് സി.ഐ വിശാൽ ജോൺസൺ പറഞ്ഞു. അതിനാൽ തന്നെ മാലിന്യം തള്ളുന്നത് കുറഞ്ഞിട്ടുണ്ട്. ലോറികൾ പിടികൂടാൻ കാമറകൾ പരിശോധിക്കുന്നുണ്ട്. പലപ്പോഴും വാഹനങ്ങളുടെ നമ്പർ തെളിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പൊലീസിന് നിഷേധാത്മക സമീപനം -പഞ്ചായത്ത് പ്രസിഡൻറ് ആലുവ: മാലിന്യം തള്ളുന്ന വിഷയത്തിൽ പൊലീസ് നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡൻറ് കെ.എ. രമേശ് പറഞ്ഞു. മുൻ എസ്.പിയോട് പരാതിപ്പെട്ടപ്പോൾ ജനപ്രതിനിധികളെ കളിയാക്കുകയാണ് ചെയ്തത്. അതേ സമീപനമാണ് ഇപ്പോഴും. നിരന്തരം പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകുന്നില്ല. രാത്രി ഗുണ്ടാസംഘങ്ങളെ പിടികൂടൽ ജനങ്ങൾക്ക് ദുഷ്കരമാണ്. പൊലീസ് രാത്രി പരിശോധന നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.