കെ.എസ്.ആർ.ടി.സി കണ്ടക്ടറെ മർദിക്കാൻ ശ്രമിച്ച യുവാവ് അറസ്​റ്റിൽ

പറവൂർ: ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ട കണ്ടക്ടറെ മർദിക്കാൻ ശ്രമിച്ച കേസിൽ യാത്രക്കാരൻ അറസ്റ്റിൽ. പറവൂർ പൂയപ്പിള്ളി പുത്തുരുപറമ്പിൽ വീട്ടിൽ സോബിൻകുമാറാണ് (27) അറസ്റ്റിലായത്. പറവൂർ-ആലുവ റൂട്ടിൽ യാത്ര ചെയ്യുന്നതിനിടെ ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് തടഞ്ഞുവെച്ച് ഭീഷണപ്പെടുത്തുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തത്. കണ്ടക്ടറുടെ പരാതിയിലാണ് സോബിനെതിരെ കേസെടുത്തത്. സോബിൻ വടക്കേക്കര സ്റ്റേഷനിൽ നിരവധി കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.