ദേശീയപാതയിൽ 'കാൽനടപ്പാലങ്ങൾ' ഒരുങ്ങുന്നു

നെട്ടൂർ: ദേശീയപാതയിൽ ജങ്ഷനുകൾക്ക് സമീപം കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ച് കടക്കുന്നതിനുള്ള കാൽനടപ്പാലങ്ങളുടെ പണി പുരോഗമിക്കുന്നു. തിരക്കേറിയ ജങ്ഷനുകളിൽ കാൽനട യാത്രക്കാർക്ക് റോഡ് മുറിച്ച് കടക്കുന്നത് ജീവന് ഭീഷണിയായി മാറിയതോടെയാണ് റോഡിന് മുകളിലൂടെ കാൽനടപ്പാലം (ഫുട്ഓവർ ബ്രിഡ്ജ് ) നിർമിക്കുന്നതിന് എൻ.എച്ച്.എ.ഐ തീരുമാനമെടുത്തത്. വൈറ്റില, മാടവന, കുണ്ടന്നൂർ, പാലാരിവട്ടം എന്നിവിടങ്ങളിലാണ് കാൽനടപ്പാലം നിർമിക്കുന്നതിന് ദേശീയപാത അതോറിറ്റി തീരുമാനമെടുത്തിട്ടുള്ളത്. ഇതിൽ മാടവന കുഫോസിന് സമീപം നിർമിക്കുന്ന മേൽപാലത്തി​െൻറ ജോലികൾ പകുതിയോളം പൂർത്തിയാക്കിക്കഴിഞ്ഞു. തിരക്കേറിയ കുമ്പളം ജങ്ഷനിൽ കാൽനടപ്പാലം വേണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ഷാബു കൊമരോത്ത് ദേശീയപാത അധികൃതർക്ക് നിവേദനം നൽകിയതി​െൻറ അടിസ്ഥാനത്തിൽ ദേശീയപാതയുടെ എൻജിനീയറിങ് സംഘം കഴിഞ്ഞ ദിവസം സ്ഥലത്തെത്തി പരിശോധന നടത്തി മടങ്ങി. ഏറെ തിരക്കേറിയതും അപകടമുണ്ടാക്കുന്നിടവുമായ നെട്ടൂർ ഐ.എൻ.ടി.യു.സി ജങ്ഷനിൽ കാൽനടപ്പാലം അത്യാവശ്യമായി മാറിയിരിക്കുകയാണെന്നും ഇതിനായി ദേശീയപാത അധികൃതർക്ക് നിവേദനം നൽകാൻ ഒരുങ്ങുകയാണ് നാട്ടുകാർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.