സംഘടനകൾ തണ്ണീർപ്പന്തലുകളാവണം ^സലീംകുമാർ

സംഘടനകൾ തണ്ണീർപ്പന്തലുകളാവണം -സലീംകുമാർ കൊച്ചി: സംഘടനകൾ തണ്ണീർപ്പന്തലുകളാകണമെന്ന് നടൻ സലീംകുമാർ. കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി എറണാകുളം സിറ്റി യൂനിറ്റും 'ദയ ഹെൽപിങ് ഹാൻഡും' ചേർന്ന് നടത്തുന്ന സൗജന്യ തണ്ണിമത്തൻ ജ്യൂസ് വിതരണവും ബസ് ജീവനക്കാർക്കുള്ള കുടിവെള്ളവിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 'വേനലിൽ ഒരു കുളിർമ' പദ്ധതിയിലൂടെ വ്യാപാരി സമിതി എറണാകുളം സിറ്റി യൂനിറ്റ് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനം മറ്റ് സംഘടനകൾക്ക് മാതൃകയാണ്. മഴ വന്ന് ജനങ്ങളുടെ മനസ്സും ശരീരവും തണുക്കുന്നതുവരെ ഇത് തുടരണമെന്നും സലീംകുമാർ പറഞ്ഞു. സിറ്റി യൂനിറ്റ് പ്രസിഡൻറ് ടി.വി. പ്രദീപ്കുമാർ, സെക്രട്ടറി എസ്. സുൽഫിക്കർ അലി, ട്രഷറർ എ.കെ. ഖാലിദ്, ദയ ചെയർമാൻ കെ.കെ. അബ്ദുൽ കലാം, കൺവീനർ പി.എസ്. ഹക്കീം, ട്രഷറർ എം.കെ. റഫീക്ക്, കമ്മിറ്റി ഭാരവാഹികളായ മൊബൈൽ ഫോൺ വ്യാപാരി സമിതി ജില്ല പ്രസിഡൻറ് മുഹമ്മദ് ഫയാസ്, ഏരിയ പ്രസിഡൻറ് എൻ.ഡി. പ്രജീഷ്, സെക്രട്ടറി ടി.എസ്. സിയാദ്, പ്രോഗ്രാം േകാഒാഡിനേറ്റർ കെ.വൈ. ഷാമോൻ എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.