പുതുച്ചേരി രജിസ്‌ട്രേഷന്‍: 22 ലക്ഷം പിഴ ഈടാക്കി

കാക്കനാട്: പുതുച്ചേരിപോലുള്ള ഇതര സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്കെതിെര മോട്ടോര്‍ വാഹന വകുപ്പി​െൻറ കര്‍ശന നടപടി. ചൊവ്വാഴ്ച പരിശോധനയില്‍ പിടികൂടിയ ഒരു വാഹനത്തില്‍നിന്നുമാത്രം 22 ലക്ഷം രൂപയാണ് നികുതി ഇനത്തില്‍ ഈടാക്കിയത്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിജു ഐസക്കാണ് നടപടി സ്വീകരിച്ചത്. ഉടമ നികുതി തുകയുടെ ഡി.ഡി അടച്ചതിനാല്‍ വാഹനം വിട്ടുനല്‍കി. നിയമനടപടികളില്‍നിന്ന് ഒഴിവാകാൻ റോഡില്‍ ഇറക്കാതെ കിടക്കുന്ന വാഹനങ്ങൾ നിരീക്ഷിച്ച് നടപടി എടുക്കുമെന്ന് ആർ.ടി.ഒ എന്‍ഫോഴ്‌സ്‌മ​െൻറ് കെ.എം. ഷാജി അറിയിച്ചു. എറണാകുളത്ത് സ്ഥിരമായി നികുതി അടക്കാതെ ഓടുന്ന വാഹനങ്ങള്‍ക്കെതിെര റവന്യൂ റിക്കവറി ആരംഭിച്ചതായി ആർ.ടി.ഒ റെജി പി. വര്‍ഗീസും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.