തൃക്കാക്കരയില്‍ ബജറ്റ് ചര്‍ച്ചയില്‍ ​ൈകയാങ്കളി; ചെയര്‍പേഴ്‌സനും കൗണ്‍സിലര്‍മാർക്കും പരിക്ക്്

- സി.പി.എം വിതമന്‍ പ്രതിപക്ഷത്തേക്ക് ചേര്‍ന്നത് ഭരണപക്ഷത്തിന് തിരിച്ചടിയായി കാക്കനാട്: തൃക്കാക്കര നഗരസഭ ബജറ്റ് ചര്‍ച്ചക്കിടെ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ൈകയാങ്കളി. ഉന്തിലും തള്ളിലും പരിക്കേറ്റ് ചെയര്‍പേഴ്‌സൻ കെ.കെ. നീനു ഉള്‍പ്പെടെ ഏഴ് കൗണ്‍സിലര്‍മാര്‍ ചികിത്സ തേടി. സി.പി.എം വിമത കൗണ്‍സിലര്‍ എം.എം. നാസര്‍ പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്നതിനാല്‍ ബജറ്റ് വോട്ടിനിട്ട് പാസാക്കണമെന്ന് പ്രതിപക്ഷവും അനുവദിക്കില്ലെന്ന് ഭരണപക്ഷവും ഉറച്ച നിലപാട് സ്വീകരിച്ചതാണ് സംഘര്‍ഷത്തിന് കാരണം. രാവിലെ പതിനൊന്നോടെ തുടങ്ങിയ ബഹളം പലപ്പോഴും സംഘർഷത്തിനിടയാക്കി. ഭരണകക്ഷി കൗണ്‍സിലര്‍ പ്രതിപക്ഷ കൗണ്‍സിലറെ മൈക്ക് ഊരിയെടുത്ത് അടിക്കാനുള്ള ശ്രമം മറ്റ് കൗണ്‍സിലര്‍മാര്‍ ഇടപെട്ട് തടഞ്ഞതിനാല്‍ അനിഷ്ട സംഭവങ്ങളുണ്ടായില്ല. പ്രതിപക്ഷത്തെ പി.എം സലീമിനും റഫീക് പൂതേലിക്കും കൈയേറ്റ ശ്രമത്തിനിടെ ഇടിയും ചവിട്ടുമേറ്റു. ഭൂരിപക്ഷം നഷ്ടപ്പെട്ട ഭരണസമിതിയുടെ ബജറ്റിനെതിരെ സി.പി.എം വിമത കൗണ്‍സിലര്‍ ഉള്‍പ്പെടെ 22 പേര്‍ ഒപ്പിട്ട് സെക്രട്ടറിക്ക് വിയോജന കത്ത് നല്‍കി. 43 അംഗ കൗണ്‍സിലില്‍ രണ്ട് വിമത കൗണ്‍സിലര്‍മാരുടെ ഭൂരിപക്ഷത്തിലാണ് നഗരസഭയില്‍ ഇടത് ഭരണം. കോണ്‍ഗ്രസ് വിമതന്‍ സാബു ഫ്രാന്‍സിസ് അലങ്കരിക്കുന്ന വൈസ് ചെയര്‍മാന്‍ സ്ഥാനം ആവശ്യപ്പെട്ട് സി.പി.എം വിമതന്‍ രംഗത്തെത്തിയതാണ് ഭരണത്തിന് തിരിച്ചടിയായത്. ഭരണപക്ഷത്തെ നാസര്‍ തങ്ങള്‍ക്കൊപ്പം ചേര്‍ന്ന സാഹചര്യത്തില്‍ ബജറ്റ് വേട്ടിനിട്ട് പാസാക്കണമെന്ന് പ്രതിപക്ഷ ആവശ്യം ഭരണപക്ഷം അംഗീകരിച്ചില്ല. ഭൂരിപക്ഷം നഷ്ടപ്പെട്ട വൈസ് ചെയര്‍മാന്‍ അവതരിപ്പിച്ച ബജറ്റ് അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയതോടെ ഇരുവിഭാഗങ്ങള്‍ തമ്മിലെ വാക്കേറ്റം സംഘര്‍ഷത്തിലാണ് കലാശിച്ചത്. പതിനൊന്നോടെ തുടങ്ങിയ കൗണ്‍സില്‍ യോഗം ഉച്ചക്ക് പന്ത്രണ്ട് വരെ സംഘര്‍ഷഭരിതമായിരുന്നു. ബജറ്റ് പാസാക്കിയതായി പ്രഖ്യാപിച്ച് ചെയര്‍പേഴ്‌സൻ ഇറങ്ങിയിട്ടും സംഘര്‍ഷത്തിന് അയവുണ്ടായില്ല. ചെയര്‍പേഴ്‌സനെ പുറത്തേക്ക് വിടാതെ ഹാളി​െൻറ വാതിലുകളില്‍ പ്രതിപക്ഷ വനിത കൗണ്‍സിലര്‍മാര്‍ തടയാന്‍ ശ്രമിച്ചതും സംഘട്ടനത്തിനിടയാക്കി. വാതില്‍ വലിച്ച് തുറക്കുന്നതിനിടെ പ്രതിപക്ഷ കൗണ്‍സിലറും വനിതക്ഷേമ സ്ഥിരം സമിതി അധ്യക്ഷയുമായ മേരി കുര്യ​െൻറ കാലിന് മുറിവേറ്റു. മൈക്ക് തട്ടിയെടുത്ത വിമത​െൻറ കൈവശത്ത് നിന്ന് വാങ്ങാന്‍ ശ്രമിക്കുമ്പോഴാണ് ചെയര്‍പേഴ്‌സ​െൻറ കൈ മുറിഞ്ഞത്. സംഘർഷത്തിനിടയില്‍പ്പെട്ട് വൈസ് ചെയര്‍മാന്‍ സാബുഫ്രാന്‍സിസിന് മര്‍ദനമേറ്റു. പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ജിജോ ചിങ്ങന്തറ, കൗണ്‍സിലര്‍മാരായ സി.എ. നിഷാദ്, ഐഷ അന്‍വര്‍ എന്നിവരാണ് ചികിത്സ തേടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.