ആരോഗ്യ മേഖലയുടെ ഭാവി അവതരിപ്പിച്ച് ആസ്​റ്റർ ഡി.എം ഹെൽത്ത് കെയർ

കൊച്ചി: ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ കേരള ഡിജിറ്റൽ സമ്മിറ്റിൽ ആരോഗ്യ മേഖലയുടെ ഭാവിയെക്കുറിച്ച് കാഴ്ചപ്പാടുകൾ അവതരിപ്പിച്ചു. സാങ്കേതികവിദ്യയുടെ പിൻബലത്തോടെ ഭാവിയിൽ ആരോഗ്യ രംഗത്തുണ്ടാകുന്ന മാറ്റം മുന്നിൽക്കാണാൻ സഹായിക്കുന്ന ടൈം ടണലിലൂടെ കടന്നുപോകാനുള്ള അവസരമാണ് ആസ്റ്റർ ഡി.എം ഹെൽത്ത് കെയറി​െൻറ ബൂത്തിൽ ഒരുക്കിയിരുന്നത്. ടെലിമെഡിസിൻ, വിർച്വൽ ക്ലിനിക് എന്നിവ 2020ൽ എങ്ങനെയായിരിക്കുമെന്നതും പേഷ്യൻറ് ക്വാർട്ടി​െൻറ ലൈവ് ഡിസ്പ്ലേയും ടെലിമെഡിസിൻ കാര്യങ്ങൾ വിശദീകരിക്കുന്ന വിർച്വൽ റിയാലിറ്റി എക്സ്പീരിയൻസ് സോണും ബൂത്തിൽ ഒരുക്കിയിരുന്നു. ആസ്റ്റർ ഇൻഫിനിറ്റ് എന്ന ആപ്പിലൂടെ അപ്പോയിൻമ​െൻറുകൾ, പ്രിസ്ക്രിപ്ഷൻ, ടെലിമെട്രി ഉപയോഗിച്ച് റിമോട്ട് മോണിറ്ററിങ്, വെൽനസ് എന്നിവ കൈകാര്യം ചെയ്യുന്ന വിധം സന്ദർശകർക്ക് മനസ്സിലാക്കാനായി. 2025ൽ വിർച്വൽ റിയാലിറ്റി എക്സ്പീരിയൻസ് സോണിൽ എങ്ങനെ വെയറബിൾ സാങ്കേതികവിദ്യ ആരോഗ്യ രംഗത്തെ മാറ്റിമറിക്കും എന്നതിനെക്കുറിച്ച് അടുത്തറിയാൻ അവസരവും ഒരുക്കിയിരുന്നു. ടെലിമെഡിസിൻ ഭാവിയിൽ അതിവിപുലമായ അവസരമാണ് മെഡിക്കൽ പ്രഫഷനലുകൾക്കായി തുറന്നിടുന്നതെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിനെതിെ പരാതി കൊച്ചി: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ മതവിേദ്വഷത്തിന് ഇടയാക്കുന്ന രീതിയിൽ പ്രസ്താവന നടത്തിയെന്ന് ഫേസ്ബുക്കിൽ തെറ്റിദ്ധാരണജനകമായ പോസ്റ്റ് ഇട്ടതിനെതിരെ പൊലീസിൽ പരാതി. കെ.പി. ബാബു എന്നയാൾ ഇട്ട പോസ്റ്റിനെതിരെ മുസ്ലിം ലീഗ് കളമശ്ശേരി മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് പി.എം.എ. ലത്തീഫാണ് കൊച്ചി സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയത്. ഫേസ്ബുക്ക് അക്കൗണ്ട് ഉടമയെ അടിയന്തരമായി കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.