കിംസ് ഇ.എന്‍.ടി തുടര്‍വിദ്യാഭ്യാസ പരിപാടി

കൊച്ചി: കിംസ് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ഇൻ.എ.ടി തുടർവിദ്യാഭ്യാസ പരിപാടി 'കിംസ് എന്‍ഡോ ഇയര്‍ 2018' സംഘടിപ്പിച്ചു. അസോസിയേഷൻ ഓഫ് ഓട്ടോലരിന്‍ജോളജിസ്റ്റ് ഓഫ് ഇന്ത്യ (കൊച്ചി ചാപ്റ്റർ), കൊച്ചിന്‍ സൊസൈറ്റി ഓഫ് ഓട്ടോലരിന്‍ജോളജിസ്റ്റ് ഫോര്‍ മെഡിക്കല്‍ സര്‍വിസസ് (സി.എസ്.ഒ.എം) എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി എൻഡോ ഇയർ സർജൻ പ്രഫ. ആർ.എൻ. പാട്ടീൽ ഉദ്ഘാടനം ചെയ്തു. കിംസ് ആശുപത്രി മെഡിക്കല്‍ സുപ്രണ്ട് ഡോ. സീനജ്‌ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കിംസ് ഗ്രൂപ് സി.ഒ.ഒ പി. നീലകണ്ഠൻ, ഐ.എം.എ കൊച്ചി പ്രസിഡൻറ് ഡോ. വര്‍ഗീസ്‌ ചെറിയാൻ, എ.ഒ.ഐ പ്രസിഡൻറ് ഡോ. ജ്യോതികുമാരി, ഡോ. അശോക്‌ ത്യാഗരാജന്‍ എന്നിവര്‍ സംസാരിച്ചു. സൗത്ത് സോണ്‍ ഇ.എൻ.ടി റിസര്‍ച് സ​െൻറര്‍ ഡയറക്ടര്‍ ഡോ. എസ്. വെട്രിവേൽ, കിംസ് ആശുപത്രി ഇ.എൻ.ടി വിഭാഗം മേധാവി ഡോ. രഞ്ജിത്ത് പീറ്റര്‍ എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. പുറെമ മുറിവുണ്ടാക്കാതെയും അസ്ഥിക്ക് ക്ഷതം വരുത്താതെയും കാതിനുള്ളിൽ ചെയ്യുന്ന വിവിധ താക്കോല്‍ദ്വാര ശസ്ത്രക്രിയ മാര്‍ഗങ്ങൾ കോൺഫറൻസ് ചർച്ച ചെയ്തു. ഇന്ത്യയിലും വിദേശത്തുനിന്നുമായി ഇരുന്നൂറോളം ശസ്ത്രക്രിയ വിദഗ്ധർ പങ്കെടുത്തു. തുടര്‍ വിദ്യാഭ്യാസ പരിപാടിക്ക് മൂന്നുമണിക്കൂര്‍ ക്രെഡിറ്റ്‌ നല്‍കി മെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.