നെട്ടൂർ ചന്തപ്പാലത്തെ നഗരസഭ രക്ഷിക്കുമോ?

നെട്ടൂർ: വീതി കുറഞ്ഞ നെട്ടൂർ ചന്തപ്പാലത്തി​െൻറ കാര്യം മരട് നഗരസഭ ഇത്തവണത്തെ ബജറ്റിലെങ്കിലും പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. മാടവന ജങ്ഷനിൽനിന്ന് നെട്ടൂർ ഭാഗത്തേക്ക് കടന്നുപോകുന്ന റോഡിന് സാമാന്യം വീതിയുണ്ടെങ്കിലും ഇതിനിടയിലെ ചന്തപ്പാലത്തിന് തീരെ വീതി കുറവായതാണ് പ്രദേശത്ത് ഗതാഗതക്കുരുക്കുണ്ടാക്കുന്നത്. ഒരേ സമയം ഇരുവശത്തേക്കും ഒരുപോലെ വാഹനം സഞ്ചരിക്കാൻ കഴിയാത്തതിനാൽ ഒരു വശത്തുനിന്ന് വാഹനം പോയി കഴിയുന്നതുവരെ മറുഭാഗത്തുള്ളവർ കാത്തുകിടക്കേണ്ട അവസ്ഥയാണ്. കഴിഞ്ഞ ബജറ്റിൽ ചന്തപ്പാലത്തിന് പത്ത് ലക്ഷം വകയിരുത്തിയെന്ന് പറഞ്ഞിട്ട് ഒന്നും നടന്നിട്ടില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഇത്തവണത്തെ ബജറ്റിൽ പാലത്തിനായി മതിയായ തുക അനുവദിച്ച് തങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ. നേത്രപരിശോധന ക്യാമ്പ് മട്ടാഞ്ചേരി: ചിറളായിക്കടവ് ഫ്രണ്ട്സ് സ്പോർട്സ് ക്ലബി​െൻറ ആഭിമുഖ്യത്തിൽ ലോട്ടസ് ഐ ഹോസ്പിറ്റലുമായി സഹകരിച്ച് നേത്രപരിശോധന ക്യാമ്പ് നടത്തി. ക്ലബ് പ്രസിഡൻറ് പി.എസ്. ആഷിഖ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു . വി.എം. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. പി.എം. അബ്ദുൽ റഷീദ്, പ്രഫ. ഷരീഫ് അലി, ഡോ. നീതു ലത്തീഫ്, കെ.എ. മനാഫ്, പി.എ. താഹിർ, പി.എ. അബ്ബാസ് എന്നിവർ സംസാരിച്ചു. എൽ.എൽ.എം കേരള എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഷഫീം സലാമിനെ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.