നെടുമ്പാശ്ശേരി ബജറ്റ്: ലൈഫ് ഭവന പദ്ധതിക്ക് ഊന്നല്‍

അത്താണി: ലിസ്റ്റിൽ ഉള്‍പ്പെട്ടിട്ടുള്ള എല്ലാവര്‍ക്കും വീട് നല്‍കുന്ന പദ്ധതിക്ക് മുന്‍ഗണന നല്‍കി നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തില്‍ വൈസ് പ്രസിഡൻറ് പി.സി. സോമശേഖരന്‍ വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചു. 41.21 കോടി വരവും 35.53 കോടി ചെലവും 5.67 കോടി നീക്കിയിരിപ്പുമുള്ളതാണ് ബജറ്റ്. വ്യക്തികൾ, സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് തലചായ്ക്കാനൊരിടം പദ്ധതി നടപ്പാക്കുക. ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ 10 ദിവസത്തെ ഓണറേറിയവും ജീവനക്കാരുടെ ഒരുദിവസത്തെ വേതനവും പദ്ധതിക്കായി നല്‍കും. ഉൽപാദന മേഖലയില്‍ തരിശ് നെല്‍കൃഷിക്കും ജൈവ പച്ചക്കറി കൃഷിക്കുമാണ് ഊന്നല്‍ നല്‍കിയിരിക്കുന്നത്. തരിശ് നെല്‍കൃഷിയില്‍ ആത്മ പദ്ധതിക്കായി 2.13 കോടി ബജറ്റില്‍ വകകൊള്ളിച്ചിട്ടുണ്ട്. ജലസേചന പദ്ധതികള്‍ക്കായി 15 ലക്ഷവും പശു, കിടാരി വളര്‍ത്തല്‍ എന്നിവക്ക് 27 ലക്ഷവും വകയിരുത്തി. കുടുംബശ്രീ സംരംഭങ്ങള്‍ക്ക് 18 ലക്ഷമാണ് വകയിരുത്തിയിട്ടുള്ളത്. മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് 42 ലക്ഷവും അകപ്പറമ്പ് എൽ.പി സ്കൂളിന് പുതിയ കെട്ടിടം നിര്‍മിക്കാന്‍ 25 ലക്ഷവും നീക്കിവെച്ചിട്ടുണ്ട്. മറ്റ് എൽ.പി സ്കൂളുകളുടെ അറ്റകുറ്റപ്പണിക്ക് 12 ലക്ഷവും ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് 35 ലക്ഷവും അംഗന്‍വാടി, ശിശുക്ഷേമ പദ്ധതികള്‍ക്ക് 55 ലക്ഷവും വയോജന ക്ഷേമത്തിന് 20 ലക്ഷവും അഗതി, ആശ്രയ പദ്ധതികള്‍ക്ക് 15 ലക്ഷവും ബഡ്സ് സ്കൂളിന് 20 ലക്ഷവും കരിയാട്ടില്‍ ജി.സി.ഡി.എ സഹകരണത്തോടെ ഷോപ്പിങ് കോംപ്ലക്സ് നിര്‍മിക്കാൻ 5.5 കോടിയും റോഡുകളുടെ അറ്റകുറ്റപ്പണിക്ക് 92 ലക്ഷവും പുതുതായി വൈദ്യുതി ലൈനും വഴിവിളക്കും സ്ഥാപിക്കാൻ 20 ലക്ഷവും വകയിരുത്തിയിട്ടുണ്ട്. ബഡ്സ് സ്കൂള്‍ നാളെ പ്രവര്‍ത്തനം തുടങ്ങും അത്താണി: നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തി​െൻറ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള ബഡ്സ് സ്കൂള്‍ ചൊവ്വാഴ്ച പ്രവര്‍ത്തനം ആരംഭിക്കും. രാവിലെ 10ന് കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുല്ല ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡൻറ് മിനി എല്‍ദോ അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.