​േ​വനലവധിക്ക് കളിയരങ്ങൊരുക്കി കടപ്പുറം

മട്ടാഞ്ചേരി: സ്കൂൾ അവധിക്കാലമായതോടെ ഫോർട്ട്കൊച്ചി കടപ്പുറത്ത് രാവിലെ കുളിക്കാനും വിനോദത്തിനുമെത്തുന്നവരുടെ തിരക്ക്. നീന്താനും നീന്തൽ പഠിപ്പിക്കാനും കുട്ടികളുമായി എത്തുന്നവരും ഏറെയാണ്. ഉഷ്ണകാലത്ത് കടൽസ്നാനം ചർമത്തിന് നല്ലതാണെന്നാണ് ഒരുകൂട്ടർ പറയുന്നത്. നീന്തൽ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാന്നെന്ന് മറ്റൊരു കൂട്ടർ പറയുമ്പോൾ കടപ്പുറത്തെ സുരക്ഷിതത്വം ഇവർ വിസ്മരിക്കുന്നു. വരുംദിവസങ്ങളിൽ കടപ്പുറത്ത് തിരക്കേറുമെന്നാണ് കണക്കുകൂട്ടുന്നത്. നീന്തലിന് പുറമെ ഫുട്ബാൾ, വോളിബാൾ, ജിംനാസ്റ്റിക്സ് തുടങ്ങിയ കായിക ഇനങ്ങളുടെ പരിശീലനത്തിനും കുട്ടികൾ എത്തുന്നുണ്ട്. എണ്ണത്തിൽ കുറവാണെങ്കിലും കടലിൽ ഇറങ്ങുന്ന കുട്ടികളെ കൂടുതൽ ആഴത്തിലേക്ക് പോകാതെ നിയന്ത്രിക്കാൻ വിസിലുമായി ലൈഫ് ഗാർഡുകളും ജാഗരൂകരാണ്. കടൽകയറി കര പൂർണമായും ഇല്ലാതായിരുന്നെങ്കിലും അടുത്തകാലത്ത് ചെറുതായി കടൽ ഇറങ്ങിയത് അവധിക്കാലത്ത് കളിക്കാൻ കടപ്പുറത്തെത്തുന്ന കുട്ടികൾക്ക് ആശ്വാസമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.