ജല അതോറിറ്റി ഓഫിസ്​ മാർച്ച്​

മൂവാറ്റുപുഴ: കല്ലൂർകാട് ഗ്രാമപഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജല അതോറിറ്റി അസി. എൻജിനീയറുടെ ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ചും ധർണയും നടത്തി. ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് ജോയി മാളിയേക്കൽ ധർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ആൽബിൻ രാജു അധ്യക്ഷത വഹിച്ചു. പി.പി. എൽദോസ്, സമീർ കോണിക്കൽ, റംഷാദ് റഫീഖ്, പങ്കജാക്ഷൻ നായർ, ബോബി തായത്തുവീട്ടിൽ, വി.എസ്. ഷഫാൻ, വിൻസൻറ് നെടുങ്കണ്ടേൽ, സചിൻ ഷാജി, ടിേൻറാ ജോസ്, അബിൽ ബെന്നി തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.