ഭൂമി വിവാദം: ഒത്തുതീർപ്പിൽ തീർപ്പാകാതെ അൽമായ സംഘടനകൾ

കൊച്ചി: ഭൂമിയിടപാട് വിവാദത്തിൽ വൈദികസമിതിയിലെ അനുരഞ്ജന നീക്കങ്ങൾ തള്ളി അൽമായ സംഘടനയായ എ.എം.ടി, വിമത കെ.സി.വൈ.എം വിഭാഗങ്ങൾ. കർദിനാളി​െൻറ രാജി ആവശ്യപ്പെട്ട് വൈദികസമിതി യോഗം നടക്കുന്ന സഭ ആസ്ഥാനത്ത് െകാടിയും പ്ലക്കാർഡുകളുമായി നിലയുറപ്പിച്ചിരുന്ന ഇവർ, കർദിനാൾ രാജിവെക്കണമെന്ന നിലപാടിൽ സമിതി അംഗങ്ങൾ ഉറച്ചുനിൽക്കുമെന്ന് മാധ്യമപ്രവർത്തകരോട് പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. കർദിനാളിനെ തടയുന്നതടക്കമുള്ള കാര്യങ്ങൾ ഇവർ പദ്ധതിയിട്ടിരുന്നെങ്കിലും അദ്ദേഹം പിൻവാതിൽ വഴിയാണ് എത്തിയത്. യോഗം കഴിഞ്ഞയുടൻ മാധ്യമപ്രവർത്തകരെ കണ്ട എ.എം.ടി പ്രവർത്തകർ വൈദികസമിതിയിൽനിന്ന് കർദിനാൾ ഇറങ്ങിപ്പോയതായി പറഞ്ഞു. ചർച്ച അലസിയെന്നും വിഷയം വത്തിക്കാ​െൻറ പരിഗണനക്ക് അയക്കുെമന്നും ഇവർ പറഞ്ഞെങ്കിലും പിന്നീട് മാധ്യമപ്രവർത്തകെര കണ്ട സമിതി അംഗങ്ങൾ ഇക്കാര്യം തള്ളി. വിഷയം നേരേത്തതന്നെ വത്തിക്കാ​െൻറ പരിഗണനയിലുണ്ടെന്നും സ്വതന്ത്രസഭയായ സീറോ മലബാറിൽ സിനഡ്േപാലുള്ള അധികാരസമിതികൾ പരാജയപ്പെട്ടാൽ മാത്രമേ നടപടിെയടുക്കാനുള്ള ഉത്തരവാദിത്തം വത്തിക്കാനുമുന്നിൽ എത്തുകയുള്ളൂവെന്നും ചൂണ്ടിക്കാട്ടിയ സമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടൻ സമാധാനചർച്ചകൾ പുരോഗമിക്കുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു. വിമത അൽമായ സമിതികളെ നയിച്ചിരുന്ന ചില വൈദികർ ഇതിനിടെ നിശ്ശബ്ദരായത് വിമതരെ അങ്കലാപ്പിലാഴ്ത്തുന്നുണ്ട്. ഒാശാന ഞായർ കർമങ്ങളിൽനിന്ന് കർദിനാൾ വിട്ടുനിൽക്കണമെന്ന് ഇവർ നേരേത്ത ആവശ്യപ്പെട്ടിരുന്നു. അനുരഞ്ജന ശ്രമങ്ങളിൽ പുതിയ വഴിത്തിരിവുണ്ടായതോടെ ചടങ്ങുകളിൽ പെങ്കടുക്കുന്നത് സംബന്ധിച്ച് കർദിനാളിന് ശുഭാപ്തി വിശ്വാസമുണ്ടെന്നായിരുന്നു വൈദികസമിതി സെക്രട്ടറിയുടെ മറുപടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.