ജഡ്ജി നിയമനം: ഹരജി അടുത്ത ആഴ്​ചത്തേക്ക്​ മാറ്റി

കൊച്ചി: കേരള ഹൈകോടതിയിലെ ജഡ്ജിമാരുടെ ഒഴിവുകളിലേക്ക് മുന്‍ ജഡ്ജിമാരുടെയും സിറ്റിങ് ജഡ്ജിമാരുെടയും ബന്ധുക്കളെ കൊളീജിയം പരിഗണിച്ച് നാമനിർദേശം െചയ്യുന്ന നടപടിക്കെതിരായ ഹരജി ഹൈകോടതി അടുത്തയാഴ്ച പരിഗണിക്കാൻ മാറ്റി. മഹാരാഷ്ട്ര സ്വദേശിയായ അഭിഭാഷകൻ സി.ജെ. ജോവ്‌സണ്‍, എറണാകുളം സ്വദേശി സാബു എന്നിവർ നൽകിയ ഹരജി സിംഗിൾ ബെഞ്ച് മുമ്പാകെ വെള്ളിയാഴ്ച പരിഗണനക്ക് എത്തിയെങ്കിലും ഹരജിക്കാരുടെ അഭിഭാഷകന്‍ കോടതിയില്‍ എത്തിയിരുന്നില്ല. ഹരജിയില്‍ ചില പിഴവുകൾ ചൂണ്ടിക്കാട്ടിയ കോടതി തുടർന്ന് അടുത്ത ആഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.