ദലിത്​ അതിക്രമം: നിയമനിർമാണം​ വേണം ^ഗീതാനന്ദൻ

ദലിത് അതിക്രമം: നിയമനിർമാണം വേണം -ഗീതാനന്ദൻ കൊച്ചി: ആദിവാസി, ദലിത് അതിക്രമം തടയൽ നിയമം ദുർബലപ്പെടുത്തിയ സുപ്രീംകോടതി വിധി മറികടക്കാൻ പാർലമ​െൻറ് നിയമനിർമാണം നടത്തണമെന്ന് ആദിവാസി ഗോത്രസഭയുടെയും ഭൂഅധികാര സംരക്ഷണസമിതിയുടെയും കോഒാഡിനേറ്റർ എം. ഗീതാനന്ദൻ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ദലിത് അതിക്രമങ്ങളിൽ കുറ്റവാളികളായ ഹിന്ദുത്വ വർഗീയവാദികളെ സംരക്ഷിക്കുന്ന നിലപാടാണ് ശിവസേന, ആർ.ജെ.ഡി, എസ്.പി തുടങ്ങിയ പാർട്ടികൾ കൈക്കൊള്ളുന്നത്. ഇത്തരത്തിെല സംഘടിത ജാതിവാദികളുടെ പൊതുബോധമാണ് സുപ്രീംകോടതിയെയും ബാധിച്ചിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 2002 മുതൽ 2012 വരെ 7500 ദലിത് അതിക്രമ കേസാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ മൂന്നുകേസിൽ മാത്രമാണ് പ്രതികൾ ശിക്ഷിക്കപ്പെട്ടത്. സുപ്രീംകോടതി വിധിയിൽ പ്രതിഷേധിച്ച് ഏപ്രിൽ ഒന്നിന് രാവിലെ 11ന് എറണാകുളം ശിക്ഷക്സദനിൽ പ്രക്ഷോഭ കൺവെൻഷൻ സംഘടിപ്പിക്കും. കേന്ദ്രസർക്കാർ ഈ വിഷയം പരിഗണിക്കണമെന്നാവശ്യപ്പെട്ട് രാജ്ഭവൻ മാർച്ചും പാർലമ​െൻറ് മാർച്ചും നടത്തും. ആദിജനസഭ പ്രതിനിധി സി.ജെ. തങ്കപ്പൻ, ഭൂഅധികാര സംരക്ഷണസമിതി പ്രതിനിധികളായ കെ. സന്തോഷ്കുമാർ, കെ.വി. അജയപ്പൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.