'ഓപറേഷനി'ല്ല; കുബേരന്മാര്‍ തഴച്ചുവളരുന്നു

അമ്പലപ്പുഴ: കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കിയ ഓപറേഷന്‍ കുബേരയുടെ പ്രവര്‍ത്തനം നിലച്ചതോടെ ബ്ലേഡ് മാഫിയ വീണ്ടും തലപൊക്കുന്നു. കടം വാങ്ങിയ ആളുടെ ആധാരം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയ സംഭവങ്ങള്‍ നിരവധിയാണ്. കേസുകള്‍ ഒതുക്കാന്‍ പൊലീസ് ഇടനിലനിന്ന് കോഴ കൈപ്പറ്റിയെന്ന ആരോപണവും ഉയരുന്നുണ്ട്. കുടുംബശ്രീ പ്രവര്‍ത്തകരെ ഇടനിലക്കാരാക്കിയും ബ്ലേഡ് മാഫിയ പണം പലിശക്ക് നല്‍കുന്നുണ്ട്. നിരവധി കുടുംബങ്ങള്‍ ആത്മഹത്യ ഭീഷണിയിലാണ്. നാല് ലക്ഷം വാങ്ങിയ ആള്‍ ആറ് ലക്ഷം തിരിച്ചടച്ചിട്ടും ആധാരം മടക്കി നല്‍കാത്ത സംഭവങ്ങളുമുണ്ട്. ഒന്നര ലക്ഷം കൂടി നല്‍കിയശേഷമാണ് ആധാരം മടക്കിനല്‍കിയത്. കൂടുതല്‍ തുക ആവശ്യമായി വരുമ്പോഴാണ് ആധാരം നല്‍കേണ്ടത്. പണം നല്‍കുന്ന ആളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്താലാണ് തുക നല്‍കുന്നത്. അടവില്‍ പിഴവ് വരുത്തിയാല്‍ സ്ഥലം കൈയേറും. ഒരു ലക്ഷം വരെയുള്ള തുകക്ക് ചെക്കും മുദ്രപ്പത്രവുമാണ് വാങ്ങുന്നത്. തുക എഴുതാതെയാണ് ചെക്ക് വാങ്ങുന്നത്. വായ്പയില്‍ കുടിശ്ശിക വരുത്തിയാല്‍ ലക്ഷങ്ങള്‍ എഴുതും. ചെക്ക് മടങ്ങിയാല്‍ വഞ്ചനക്കുറ്റം ആരോപിച്ച് കോടതിയെ സമീപിക്കും. ചെക്കില്‍ എഴുതിയ തുകയില്‍ ഇളവുവാങ്ങി കേസില്‍നിന്ന് ഒഴിവാകാനാണ് പലരും ശ്രമിക്കുന്നത്. വാങ്ങിയ തുക തിരിച്ചടച്ചിട്ടും കേസില്‍ കുടുക്കിയ സംഭവവുമുണ്ട്. 30,000 രൂപ വായ്പയായി വാങ്ങിയത് തവണവ്യവസ്ഥയില്‍ തിരിച്ചടച്ചിട്ടും ഗാരൻറിയായി വാങ്ങിയ ചെക്ക് മടക്കി നല്‍കാതെ വഞ്ചനക്കുറ്റത്തില്‍ അകപ്പെടുത്തിയ സംഭവവുമുണ്ടായിട്ടുണ്ട്. കരുമാടി മില്‍മ ജങ്ഷന് സമീപത്തെ ബ്ലേഡ് മാഫിയയാണ് ഇത്തരത്തില്‍ യുവതിക്കെതിരെ വഞ്ചനക്കുറ്റം ചുമത്തിയിരിക്കുന്നത്. ത​െൻറ ബന്ധുവായ വനിത പൊലീസുകാരിയുടെ പണമാണ് പലിശക്ക് നല്‍കുന്നതെന്നും ചെക്ക് അവരുടെ പക്കലായതിനാല്‍ പിന്നീട് നല്‍കാമെന്നും യുവതിയോട് പറഞ്ഞു. എന്നാല്‍, ദിവസങ്ങള്‍ക്കുശേഷം കോടതിയില്‍നിന്ന് അറിയിപ്പ് വന്നപ്പോഴാണ് താന്‍ ചെക്ക് കേസില്‍ അകപ്പെട്ട വിവരം അറിയുന്നത്. യുവതി പണം നല്‍കിയ ആളെ വിവരമറിയിച്ചപ്പോള്‍, മറ്റ് ചിലര്‍ക്കും പണം നല്‍കിയിട്ടുണ്ടെന്നും പേരുമാറി ചെക്ക് നല്‍കിയതാണെന്നുമാണ് പറഞ്ഞത്. കോടതിയില്‍ കേസ് ഒത്തുതീര്‍പ്പാക്കി ചെക്ക് മടക്കിനല്‍കാമെന്നാണ് യുവതിയോട് പറഞ്ഞിരിക്കുന്നത്. വ്യാസ കമ്യൂണിറ്റി ഹാൾ ഉദ്ഘാടനം ചേർത്തല: അഖില കേരള ധീവരസഭ എരമല്ലൂർ കരയോഗം നിർമിച്ച വ്യാസ കമ്യൂണിറ്റി ഹാളി​െൻറ ഉദ്ഘാടനം ഞായറാഴ്ച രാവിലെ 11ന് സംസ്ഥാന ജനറൽ സെക്രട്ടറി വി. ദിനകരൻ നിർവഹിക്കും. സമ്മേളനം സംസ്ഥാന പ്രസിഡൻറ് കെ.കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പ്രസിഡൻറ് കെ.വി. വിശ്വനാഥൻ അധ്യക്ഷത വഹിക്കും. മദ്യഷാപ്പിനെതിരെ സമരം തുടങ്ങും ചേർത്തല: കടക്കരപ്പള്ളി പഞ്ചായത്ത് ഒമ്പതാം വാർഡിൽ ജനവാസ കേന്ദ്രത്തിൽ കള്ളുഷാപ്പ് ആരംഭിക്കാനുള്ള നീക്കം പ്രതിഷേധാർഹമാണെന്നും ഇതിനെതിരെ ശക്തമായ സമരം തുടങ്ങുമെന്നും ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു. പ്രസിഡൻറ് കട്ടിയാട്ട് ഗിരീശൻ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.