സെമിനാർ നാളെ

മൂവാറ്റുപുഴ: കെ. ദാമോദര​െൻറ 'പാട്ടബാക്കി' നാടകം 80ാം വർഷാചരണത്തി​െൻറ ഭാഗമായി താലൂക്ക് ലൈബ്രറി കൗൺസിലി​െൻറ ആഭിമുഖ്യത്തിൽ ഞായറാഴ്ച മേക്കടമ്പ് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ സെമിനാർ നടത്തും. ജില്ല ലൈബ്രറി കൗൺസിൽ പദ്ധതിയുടെ ഭാഗമായാണ് സെമിനാർ. വൈകീട്ട് മൂന്നിന് മേക്കടമ്പ് എം.ഐ.എൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന സെമിനാർ ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. പ്രഫ. കെ.എൻ. ഉണ്ണികൃഷ്ണൻ വിഷയം അവതരിപ്പിക്കും. ആദ്യകാല നാടക കലാകാരന്മാരെ സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ജോഷി സ്കറിയയും മജീഷ്യൻ സി.കെ. ദാമോദരനെ വാളകം പഞ്ചായത്ത് പ്രസിഡൻറ് ലീല ബാബുവും ആദരിക്കും. തുടർന്ന് മാജിക് ഷോ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.