സ്​റ്റാർട്ടപ്​ മിഷന്​ റെഡ് ഹാറ്റ് സഹകരണം

കൊച്ചി: പ്രമുഖ സ്വതന്ത്ര സോഫ്റ്റ്വെയര്‍ ദാതാക്കളായ റെഡ് ഹാറ്റ് സംസ്ഥാന സര്‍ക്കാറിനുകീഴിെല കേരള സ്റ്റാര്‍ട്ടപ് മിഷന്‍, ഇൻറര്‍നാഷനല്‍ സ​െൻറര്‍ ഫോര്‍ ഫ്രീ ആന്‍ഡ് ഓപണ്‍ സോഴ്സ് സോഫ്റ്റ്വെയര്‍ (ഐസിഫോസ്) എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. സ്റ്റാർട്ടപ്പുകള്‍, ചെറുകിട-ഇടത്തരം സംരംഭങ്ങള്‍, സ്വതന്ത്ര സോഫ്റ്റ്വെയര്‍ കൂട്ടായ്മ എന്നിവയടങ്ങുന്ന ബൃഹദ്സമൂഹത്തെ സഹായിക്കുന്നത് ലക്ഷ്യമാക്കിയാണ് ഈ സഹകരണം. ഇതിന് സ്റ്റാർട്ടപ് മിഷനും ഐസിഫോസിനും വിപണനസഹായവും സാങ്കേതികവൈദഗ്ധ്യവും റെഡ് ഹാറ്റ് നല്‍കും. കൂടാതെ, ഫോസ് സംരംഭകത്വസോണും രൂപത്കരിക്കും. ഐ.സി.ടി അക്കാദമിയുമായി സഹകരിച്ച് റെഡ് ഹാറ്റ് വിപുല നൈപുണ്യപദ്ധതി നടപ്പാക്കും. കേരളത്തിലെ എന്‍ജിനീയറിങ്, ശാസ്ത്ര സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തിയായിരിക്കും ഇത്. എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സര്‍വകലാശാലയില്‍ ഐസിഫോസ് മുന്നോട്ടുെവച്ച മൈനര്‍ ബിരുദ കോഴ്സിന് പുറമെയാണിത്. സംസ്ഥാനത്ത് സ്റ്റാര്‍ട്ടപ് മിഷ‍​െൻറയും ഐസിഫോസി‍​െൻറയും പദ്ധതികള്‍ നടപ്പാക്കുന്നതിലും റെഡ് ഹാറ്റ് സഹകരിക്കും. ഐ.ടി സെക്രട്ടറി എം. ശിവശങ്കറും റെഡ് ഹാറ്റ് എം.ഡി രജീഷ് റെഗെ, സെയില്‍സ് ഹെഡ് പലശേന്ദു ഭട്ടാചാര്യ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സഹകരണത്തിന് ധാരണയായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.