കൃഷിഭവൻ പഞ്ചായത്ത്​ കെട്ടിടത്തിലേക്ക്​ മാറ്റണമെന്ന്​

കാലടി: മലയാറ്റൂർ -നീലീശ്വരം പഞ്ചായത്തിൽ വർഷങ്ങളായി വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കൃഷിഭവ​െൻറ പ്രവർത്തനം പഞ്ചായത്ത് കെട്ടിടത്തിലേക്ക് മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. പഞ്ചായത്ത് നിവാസികളിൽ ഭൂരിഭാഗവും കൃഷിക്കാരാണ്. കൃഷിഭവൻ പ്രവർത്തനം സുതാര്യമായി നടക്കുന്നില്ലെന്ന് കർഷകർ ആരോപിക്കുന്നു. ഒാഫിസ് മാറ്റാൻ പഞ്ചായത്ത് കെട്ടിടം പണികഴിപ്പിച്ചിട്ട് 10 വർഷമായി. പണി തീർന്ന് മുറികൾ ഉപയോഗശൂന്യമായി കിടക്കുമ്പോഴും വാടക നൽകിയാണ് കൃഷിഭവൻ പ്രവർത്തിക്കുന്നത്. കെടുകാര്യസ്ഥതയും അഴിമതിയും പുറത്തുവരാതിരിക്കാനാണ് ഒാഫിസ് പഞ്ചായത്ത് കെട്ടിടത്തിലേക്ക് മാറ്റാത്തതെന്ന് ജനാധിപത്യ കേരള കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് നെൽസൻ മാടവന, സംസ്ഥാന കമ്മിറ്റി അംഗം ടി.ഡി. സ്റ്റീഫൻ എന്നിവർ ആരോപിച്ചു. നികുതി അടക്കാം കാലടി: അയ്യമ്പുഴ ഗ്രാമപഞ്ചായത്തിൽ 100 ശതമാനം കെട്ടിട നികുതി കുടിശ്ശിക നിവാരണത്തി​െൻറ ഭാഗമായി പഞ്ചായത്ത് ഓഫിസ് 25, 29, 30 എന്നീ അവധി ദിവസങ്ങളിൽ തുറന്നുപ്രവർത്തിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.