metro

കൊച്ചി: ജല മെട്രോയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ജർമൻ ധനകാര്യ സ്ഥാപന പ്രതിനിധികൾ കൊച്ചിയിലെത്തി. ബുധനാഴ്ച കൊച്ചി മെട്രോ റെയിൽ കോർപറേഷൻ അധികൃതരുമായി ഇവർ ചർച്ച നടത്തും. ബോട്ടി​െൻറ നിർമാണ സാമഗ്രികൾ, ടെണ്ടർ തുടങ്ങിയ കാര്യങ്ങളിൽ ചർച്ച നടത്തി ധാരണയിലെത്തും. ഉച്ചക്ക് മൂന്ന് മണിക്ക് ശേഷം പദ്ധതി പ്രദേശങ്ങൾ സന്ദർശിക്കും. എറണാകുളം ബോട്ട് ജെട്ടി, വൈറ്റില, കാക്കനാട് എന്നിവിടങ്ങളിലാണ് സന്ദർശനം. സംഘം വ്യാഴാഴ്ച വരെ കൊച്ചിയിലുണ്ടാകും. ഇതിനിടെ കൂടുതൽ ചർച്ചകൾ നടത്തുകയും പദ്ധതിപ്രദേശങ്ങൾ സന്ദർശിക്കുകയും ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.