മത്സ്യബന്ധനത്തിന് ചതുരക്കണ്ണികളുള്ള വലകൾ ഉപയോഗത്തിൽ വരുത്താൻ ധാരണ

കൊച്ചി: മത്സ്യബന്ധനത്തിന് ചതുരക്കണ്ണികളുള്ള വലകൾ ഉപയോഗത്തിൽ വരുത്തുന്നത് സംബന്ധിച്ച് മത്സ്യത്തൊഴിലാളികൾക്കിടയിൽ ധാരണയായി. കേരള പരമ്പരാഗത മത്സ്യത്തൊഴിലാളി സമിതിയുടെ നേതൃത്വത്തിൽ 'മത്സ്യമേഖലയിലെ പ്രതിസന്ധികളും സുസ്ഥിര വികസനത്തിനുള്ള ക്രമീകരണങ്ങളും' വിഷയത്തിൽ സി.എം.എഫ്.ആർ.ഐയിൽ നടന്ന ശിൽപശാലയിലാണ് ധാരണയായത്. വ്യാവസായികമായ ചെറുമീൻപിടിത്തം മത്സ്യസമ്പത്ത് വൻതോതിൽ കുറയാൻ കാരണമാകുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് ചതുരക്കണ്ണികളുള്ള വലകൾ ഉപയോഗത്തിൽ കൊണ്ടുവരണമെന്ന് നേരത്തേ സി.എം.എഫ്.ആർ.െഎ നിർദേശിച്ചിരുന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളി സമിതിയടക്കമുള്ളവർ ഇതിനെ പിന്താങ്ങി രംഗത്ത് വന്നിരുെന്നങ്കിലും ഒരുവിഭാഗം ഇതിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. നിലവിൽ വജ്രാകൃത കണ്ണികളുള്ള വലകളാണ് ഉപയോഗിക്കുന്നത്. ഈ വലകളിലേക്ക് വളരെ എളുപ്പം ചെറുമീനുകൾ കയറിപ്പറ്റും. ചതുരാകൃത കണ്ണികളുള്ള വലകൾ ഉപയോഗിച്ചാൽ ചെറുമീനുകൾ കൂടുതലായി വലയിൽ കയറുന്ന സ്ഥിതിക്ക് മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇത് പരീക്ഷണഘട്ടത്തിൽ വിജയം കണ്ടതാണ്. 15 മീറ്ററിലധികം വലുപ്പമുള്ള മത്സ്യബന്ധനബോട്ടുകളിൽ ശൗചാലയവും കുളിമുറിയും നിർബന്ധമായും ക്രമീകരിക്കണം. മത്സ്യം സൂക്ഷിക്കുന്ന ഇടം 30 ശതമാനമായി കുറക്കണം. ബോട്ടുകൾ വർധിക്കുന്നതിനനുസരിച്ച് തൊഴിലാളികളുടെ വരുമാനത്തിൽ കുറവ് വരുമെന്നും മേഖലയിെല വിദഗ്ധർ ചൂണ്ടിക്കാട്ടി. ശിൽപശാല സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി.ഐ.എഫ്.ടി ഡയറക്ടർ സി.എൻ. രവിശങ്കർ മുഖ്യാതിഥിയായി. ഡോ. എൻ.ജി.കെ. പിള്ള, ഡോ. ഹരികൃഷ്ണൻ എന്നിവർ സംബന്ധിച്ചു. വിവിധ വിഷയങ്ങളിൽ വിദഗ്ധരുടെ നേതൃത്വത്തിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സംഘടന നേതാക്കളായ കെ.കെ. രാധാകൃഷ്ണൻ, ഫാ. യുജിൻ പെരേര, ഫാ. അേൻറാണിറ്റോപോൾ, കുമ്പളം രാജപ്പൻ, ടി. പീറ്റർ, ജാക്സൺ പൊള്ളയിൽ, പീറ്റർ മത്തിയാസ്, ജോസഫ് സേവ്യർ കളപ്പുരക്കൽ, സിബിച്ചൻ, പി.എസ്. ഷമി, സി.കെ. ഗോപാലൻ, ജോയി കബക്കാരൻ എന്നിവർ സംസാരിച്ചു. പി.ബി. ദയാനന്ദൻ സ്വാഗതവും പി.വി. ജയൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.