ചെങ്ങന്നൂർ കൊലപാതക രാഷ്​ട്രീയത്തിനെതിരെ വിധിയെഴുതും ^കെ.പി.എ. മജീദ്

ചെങ്ങന്നൂർ കൊലപാതക രാഷ്ട്രീയത്തിനെതിരെ വിധിയെഴുതും -കെ.പി.എ. മജീദ് ആലപ്പുഴ: സംസ്ഥാനത്ത് കൊലപാതക രാഷ്ട്രീയം നടപ്പാക്കാന്‍ ശ്രമിക്കുന്ന എൽ.ഡി.എഫ്, ബി.ജെ.പി മുന്നണികള്‍ക്കെതിരെയുള്ള ജനവിധിയാകും ചെങ്ങന്നൂരിലേതെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർഥി ഡി. വിജയകുമാറി​െൻറ തെരഞ്ഞെടുപ്പ് പ്രചാരണാർഥം മുസ്‌ലിംലീഗ് ചെങ്ങന്നൂര്‍ നിയോജക മണ്ഡലം സ്‌പെഷല്‍ കൺവെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആശയങ്ങള്‍ പാരാജയപ്പെടുന്നിടത്ത് സി.പി.എം ആയുധമെടുക്കുകയാണ്. ഷുക്കൂര്‍, ഷുഹൈബ് ഉള്‍പ്പെടെ യുവാക്കളെ സി.പി.എം മൃഗീയമായി കൊലപ്പെടുത്തിയത് അവര്‍ ഉയര്‍ത്തിയ ആശയങ്ങളെ ഭയപ്പെട്ടതുകൊണ്ടാണ്. ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുന്ന ഇടത് സര്‍ക്കാറിന് തിരിച്ചടി നൽകണം. മദ്യവര്‍ജനത്തിന് സംസാരിക്കുകയും മദ്യവ്യാപനത്തിന് പ്രവര്‍ത്തിക്കുകയും ചെയ്യുകയാണ് ഇടതുപക്ഷം. ഈ പൊള്ളത്തരം ജനം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കോര്‍ കമ്മിറ്റി കണ്‍വീനര്‍ എന്‍.എ. സുബൈര്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി ടി.എം. സലീം മുഖ്യപ്രഭാഷണം നടത്തി. കൊടിക്കുന്നില്‍ സുരേഷ് എം.പി, ഡി. വിജയകുമാര്‍, മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡൻറുമാരായ പി.എച്ച്. അബ്ദുല്‍ സലാം, കെ.ഇ. അബ്ദുല്‍ റഹ്മാന്‍, ജില്ല പ്രസിഡൻറ് എ.എം. നസീര്‍, ജനറല്‍ സെക്രട്ടറി എച്ച്. ബഷീര്‍കുട്ടി, കൊല്ലം ജില്ല പ്രസിഡൻറ് എം. അന്‍സാറുദ്ദീന്‍, കോട്ടയം ജില്ല പ്രസിഡൻറ് അസീസ് ബഡായി, ജനറല്‍ സെക്രട്ടറി റഫീഖ് മണിമല, എ. യഹിയ, ഇ.വൈ.എം. ഹനീഫ മൗലവി, എസ്.എ. അബ്ദുല്‍ സലാം ലബ്ബ, എ.എ. റസാഖ്, എസ്. നുജുമുദ്ദീന്‍, ബി.എ. ഗഫൂര്‍, മുഹമ്മദ് കൊച്ചുകളം, സീമ യഹിയ, മുല്ലബീവി‍, ഷൈന നവാസ്, പി. ബിജു, അല്‍ത്താഫ് സുബൈര്‍, സദ്ദാം ഹരിപ്പാട്, പൂക്കുഞ്ഞ് കോട്ടപ്പുറം എന്നിവര്‍ സംസാരിച്ചു. മണ്ഡലം പ്രസിഡൻറ് ഇ.വൈ. അബ്ദുല്‍ മജീദ് സ്വാഗതവും ജനറല്‍ സെക്രട്ടറി പി.എസ്. ഉമ്മര്‍കുട്ടി നന്ദിയും പറഞ്ഞു. പരിപാടികൾ ഇന്ന് അരൂക്കുറ്റി പാദുവാപുരം സ​െൻറ് ആൻറണീസ് ദേവാലയം: വിശുദ്ധ പക്ഷാചരണത്തി​െൻറ ഭാഗമായി രോഗീദിന ശുശ്രൂഷകൾ -വൈകു. 3.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.