ലൈഫ്​ മിഷൻ: രണ്ടാം ഘട്ടത്തിന്​ തുടക്കം; ലക്ഷ്യം 10,551 വീട്​

കൊച്ചി/കുന്നുകര: ജില്ലയിൽ ലൈഫ് മിഷൻ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി. കുന്നുകര പഞ്ചായത്തിൽ ഭൂമിയുള്ള 69 ഭവന രഹിതർക്ക് ആദ്യഗഡു വിതരണം തിങ്കളാഴ്ച തുടങ്ങി. അടുത്തവർഷം ഏപ്രിലോടെ പൂർത്തീകരിക്കാൻ ലക്ഷ്യമിടുന്ന രണ്ടാംഘട്ടത്തിൽ ജില്ലയിൽ ആകെ 10,551 വീടാണ് നിർമിക്കുക. ഇതര ജില്ലകളെ അപേക്ഷിച്ച് എറണാകുളത്ത് പദ്ധതിയുടെ രണ്ടാംഘട്ടം നേരത്തേയാണ് ആരംഭിക്കുന്നത്. ജില്ല പഞ്ചായത്തി​െൻറ നേതൃത്വത്തിൽ 7.9 കോടി മാറ്റിെവച്ചതാണ് രണ്ടാംഘട്ടം നേരത്തേ തുടങ്ങാൻ സഹായകമായത്. കുന്നുകര പഞ്ചായത്തിലെ 69 ഭവനരഹിതരിൽ 12 പേർക്ക് തിങ്കളാഴ്ച ആദ്യഘട്ട നിർമാണ പ്രവൃത്തികൾക്കാവശ്യമായ പണം വിതരണം െചയ്തു. ശേഷിക്കുന്ന 57 പേർക്ക് ആവശ്യമായ രേഖകൾ ഹാജരാക്കുന്നതോടെ തുക നൽകും. 2.76 കോടിയായിരിക്കും വിവിധ ഏജന്‍സികളുടെ സഹായത്തോടെ പദ്ധതിക്ക് ഇവിടെ ചെലവഴിക്കുക. ജില്ല പഞ്ചായത്താണ് പദ്ധതിക്കായി കൂടുതല്‍ തുക വകയിരുത്തിയത്. ഒരു കോടി ഇതിനകം അനുവദിച്ചു. അവശേഷിക്കുന്ന തുക ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തും നല്‍കും. അതിനിടെ, ഗ്രാമപഞ്ചായത്ത് അനുവദിച്ച നാലുലക്ഷത്തില്‍ ഭവന നിര്‍മാണം പൂര്‍ത്തിയാക്കാനാകാത്ത അര്‍ഹര്‍ക്ക് മറ്റ് ഏജന്‍സികളുടെ സഹായത്തോടെ വീട് നിര്‍മാണം പൂര്‍ത്തീകരിച്ച് താക്കോല്‍ നല്‍കാനുള്ള സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് പഞ്ചായത്ത് പ്രസിഡൻറ് ഫ്രാന്‍സിസ് തറയില്‍ അറിയിച്ചു. മഴ ആരംഭിക്കുന്നതിനുമുമ്പ് മുഴുവന്‍ വീടുകളുടെയും നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നും പ്രസിഡൻറ് പറഞ്ഞു. ഇടതുസര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതി സംസ്ഥാനത്താദ്യമായി നടപ്പാക്കുന്നത് യു.ഡി.എഫ് ഭരിക്കുന്ന ത്രിതല പഞ്ചായത്തിലാണെന്ന സവിശേഷതയും പദ്ധതിക്കുണ്ട്. പദ്ധതിയുടെ പ്രഖ്യാപനം വി.കെ. ഇബ്രാഹീംകുഞ്ഞ് എം.എല്‍.എ നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം കെ.വൈ. ടോമി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഫ്രാന്‍സിസ് തറയില്‍, ജില്ല പഞ്ചായത്ത് അംഗം റസിയ സവാദ്, േബ്ലാക്ക് പഞ്ചായത്ത് അംഗങ്ങളായ ബിന്ദു സെബാസ്റ്റ്യന്‍, രഞ്ജിനി അംബുജാക്ഷന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സീനാ സന്തോഷ്, പഞ്ചായത്ത് അംഗങ്ങളായ സി.യു. ജബ്ബാര്‍, പി.വി. തോമസ്, ഷിജി പ്രിന്‍സ്, ഷാനിബ മജീദ്, ഷീജാ ഷാജി, സി.എം. വര്‍ഗീസ്, കെ.കുഞ്ഞുമുഹമ്മദ്, ഷീബാ പോള്‍സണ്‍, രതി സാബു, ടി.കെ. അജികുമാര്‍, എ.വി. ഷാജി എന്നിവര്‍ സംസാരിച്ചു. മാർച്ച് 31നാണ് പദ്ധതിയുടെ ആദ്യഘട്ടം ജില്ലയിൽ പൂർത്തിയാകുന്നത്. വിവിധ ഭവനപദ്ധതികൾ മുഖേന നൽകിയതും എന്നാൽ പാതിവഴിയിലുമായ വീടുകളുടെ പൂർത്തീകരണമാണ് ആദ്യഘട്ടത്തിൽ ലക്ഷ്യമിട്ടത്. ഇൗ ഘട്ടത്തിൽ 1155 ഗുണഭോക്താക്കളെ കണ്ടെത്തി. എന്നാൽ, 438 വീടുകൾ മാത്രമാണ് പൂർത്തിയായത്. 86 വീട് മേൽക്കൂരവരെ പ്രവൃത്തി പൂർത്തിയായി. 412ഒാളം വീട് വിവിധ ഘട്ടങ്ങളിെലത്തി സാേങ്കതിക തടസ്സങ്ങളിൽെപട്ട് നിർമാണം നിലച്ചിരിക്കുകയാണ്. ഇൗ അവസ്ഥ തുടർന്നാൽ, പദ്ധതി പൂർത്തീകരണത്തിന് ഇനിയും മാസങ്ങൾ വേണ്ടിവരും. പദ്ധതിനിർവഹണം പരമാവധി വേഗത്തിൽ പൂർത്തീകരിക്കാനാണ് ശ്രമമെന്ന് ലൈഫ് മിഷന്‍ ജില്ല പ്രോജക്‌ട് ഡയറക്ടര്‍ കെ.ജി. തിലകന്‍ 'മാധ്യമ'ത്തോട് പറഞ്ഞു. പട്ടികജാതി വികസന വകുപ്പ് നടപ്പാക്കിയ വിവിധ പദ്ധതികളിൽ പ്രവൃത്തി നിലച്ച വീടുകൾക്ക് ധനസഹായം വിതരണം ചെയ്യാനുള്ള ഉത്തരവ് െഫബ്രുവരി 22നാണ് പുറത്തിറങ്ങിയത്. ഇത് പദ്ധതി വൈകുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവൃത്തി നിലച്ച വീടുകളിൽ ഭൂരിഭാഗവും ഇൗ വിഭാഗത്തിൽ പെട്ടവയാണ്. സർക്കാർ കാലാവധി നീട്ടിനൽകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.