ഫയർഫോഴ്സ് ഒാഫിസ്​ കാറ്റിൽ തകർന്നു; പിരിവെടുത്ത് മേൽക്കൂര സ്ഥാപിച്ച് ജീവനക്കാർ

മൂവാറ്റുപുഴ: കുടിയിറക്കൽ ഭീഷണി നേരിടുന്ന ഫയർഫോഴ്സ് ഓഫിസി​െൻറ ഒരു ഭാഗം കാറ്റിൽ തകർന്നതോടെ പിരിവെടുത്ത് മേൽക്കൂര പുനഃസ്ഥാപിച്ച് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ. ഞായറാഴ്ച വൈകീട്ടുണ്ടായ ചുഴലിക്കാറ്റിലും മഴയിലും ഫയർ സ്റ്റേഷ​െൻറ ഷെഡ് തകർന്നുവീഴുകയായിരുന്നു. ഇതോടെ വാഹനങ്ങളും അഗ്നിരക്ഷ ഉപകരണങ്ങളുമടക്കം മഴയിൽ പെട്ടു. ശൗചാലയം നശിച്ചതോടെ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനും കഴിയാതായി. ഇതോടെയാണ് തിങ്കളാഴ്ച ഉദ്യോഗസ്ഥർ പിരിവെടുത്തും സ്വന്തം കൈയിൽനിന്ന് പണമെടുത്തും ഓഫിസ് അറ്റകുറ്റപ്പണി തീർത്തത്. ലതാ പാലത്തിന് സമീപം നഗരസഭയുടെ, ഏതുനിമിഷവും ഇടിഞ്ഞുവീഴാവുന്ന കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഫയർ സ്റ്റേഷൻ അപകട ഭീഷണിയിലായതോടെ ഇതിൽനിന്ന് രക്ഷപ്പെടാൻ പഴയ കെട്ടിടത്തിന് സമീപം താൽക്കാലിക ഷെഡുണ്ടാക്കി ഇതിലാണ് അഗ്നിശമന സേന പ്രവര്‍ത്തിക്കുന്നത്. ഇതി​െൻറ മേൽക്കൂരയുടെ ഒരു ഭാഗമാണ് കാറ്റെടുത്തത്. ഇവിടത്തെ ശൗചാലയങ്ങളും കാറ്റിൽ തകർന്നു. കേബിളുകൾ കത്തിയും നാശമുണ്ടായിട്ടുണ്ട്. കുടിയിറക്കൽ ഭീഷണി നേരിടുന്ന കെട്ടിടത്തിൽ മഴയിൽ ചോരാതിരിക്കാൻ മേൽക്കൂര പുനഃസ്ഥാപിക്കാൻ നഗരസഭ തയാറാകാതെവന്നതോടെയാണ് ഉദ്യോഗസ്ഥർ സ്വന്തം ൈകയിൽനിന്നും പിരിവെടുത്തും പണം സ്വരൂപിച്ച് മേൽക്കൂര സ്ഥാപിച്ചത്. നഗരസഭയുടെ കീഴിലുള്ള മന്ദിരത്തിൽനിന്ന് ഫയർസ്റ്റേഷൻ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് രണ്ടുവർഷം മുമ്പ് നഗരസഭ കത്ത് നൽകിയിരുന്നു. ജീർണാവസ്ഥയിലായ കെട്ടിടം സുരക്ഷിതമെല്ലന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കത്ത് നൽകിയത്. എന്നാൽ, പകരം സംവിധാനമില്ലാത്തതിനാൽ ഫയർ സ്റ്റേഷൻ ഏതുനിമിഷവും തകർന്നുവീഴാവുന്ന കെട്ടിടത്തിൽ തന്നെ പ്രവർത്തിച്ചുവരുകയാണ്. ഇതിനിടെയാണ് കാറ്റ് മേൽക്കൂര തകർത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.