ഭവനപദ്ധതിക്ക്​ മുന്‍ഗണന നല്‍കി കല്ലൂര്‍ക്കാട് ബജറ്റ്

മൂവാറ്റുപുഴ: കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്തില്‍ ഭവനപദ്ധതിക്കും മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കും മുന്‍ഗണന നല്‍കി 2018-19 വര്‍ഷത്തെ ബജറ്റ്. 10.60 കോടി രൂപ വരവും 10.46 കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡൻറ് ജോർജ് ജോണ്‍ കക്കുഴി അവതരിപ്പിച്ചത്. വീടില്ലാത്തവര്‍ക്ക് വീട് ലഭ്യമാക്കാനുള്ള ലൈഫ് മിഷന്‍ പദ്ധതിക്ക് 70 ലക്ഷം രൂപയും കാര്‍ഷികമേഖലക്ക് 20.10 ലക്ഷം രൂപയും ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് 1.29 കോടിയും ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപ്പണിക്ക് ഒരുകോടിയും വകയിരുത്തിയിട്ടുണ്ട്. മാലിന്യനിർമാർജനത്തിനും സോളാര്‍ യൂനിറ്റ് സ്ഥാപിക്കാനും കുടിവെള്ള പദ്ധതിക്കും ബജറ്റിൽ തുക വകയിരുത്തി. യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ആനീസ് ക്ലീറ്റസ് അധ്യക്ഷത വഹിച്ചു. വാളകം സമ്പൂർണ ഭക്ഷ്യസുരക്ഷയിലേക്ക് മൂവാറ്റുപുഴ: വാളകം സമ്പൂർണ ഭക്ഷ്യസുരക്ഷ ഗ്രാമപഞ്ചായത്തായി മാറുന്നു. സര്‍ക്കാറി​െൻറയും ഭക്ഷ്യസുരക്ഷ വകുപ്പി​െൻറയും വാളകം ഗ്രാമപഞ്ചായത്തി​െൻറയും ആഭിമുഖ്യത്തിലാണ് ഭക്ഷ്യസുരക്ഷ പദ്ധതി നടപ്പാക്കുന്നത്. ഹോട്ടലുകള്‍, ബേക്കറികള്‍, മറ്റുഭക്ഷ്യനിര്‍മാണ വിതരണ വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ഊര്‍ജിത പരിശോധനകള്‍, കുടിവെള്ളത്തി​െൻറയും മറ്റ് ഭക്ഷണ സാധനങ്ങളുടെയും സാമ്പിളുകള്‍ ശേഖരിച്ച് ലബോറട്ടറി പരിശോധനകള്‍ എന്നിവ നടത്തും. പഞ്ചായത്ത് പരിധിയിലെ എല്ലാ സ്ഥാപനങ്ങള്‍ക്കും ഭക്ഷ്യസുരക്ഷ ലൈസന്‍സ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കും. അംഗന്‍വാടികള്‍, കുടുംബശ്രീ കേന്ദ്രങ്ങള്‍, റെസിഡൻറ്സ് അസോസിയേഷനുകള്‍ എന്നിവ കേന്ദ്രീകരിച്ച് സെമിനാറുകള്‍ ക്ലാസുകള്‍, പൊതുസമ്മേളനങ്ങള്‍ തുടങ്ങിയ പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. സമ്പൂര്‍ണ ഭക്ഷ്യസുരക്ഷ ഗ്രാമപഞ്ചായത്തുതല പ്രഖ്യാപന പൊതുസമ്മേളനം 21ന് വാളകം ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.