100 കുളം പദ്ധതി മൂന്നാംഘട്ടം: ആറു കുളം വൃത്തിയാക്കി

കൊച്ചി: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ജില്ല ഭരണകൂടം നടപ്പാക്കുന്ന ജലസ്രോതസ്സ് ശുചീകരണയജ്ഞമായ എ​െൻറ കുളം മുന്നേറുന്നു. ഞായറാഴ്ച വിവിധ ഭാഗങ്ങളിൽ ആറ് കുളം വൃത്തിയാക്കി. മൈനര്‍ ഇറിഗേഷന്‍ വകുപ്പ്, അന്‍പോടു കൊച്ചി, റോട്ടറി ക്ലബ് കൊച്ചി മിലന്‍, ഹരിതകേരളം, ശുചിത്വമിഷന്‍, മഹാരാജാസ് കോളജ്, സേക്രഡ് ഹാര്‍ട്ട് കോളജ് എന്നീ കലാലയങ്ങളിലെ എന്‍.എസ്.എസ് യൂനിറ്റുകള്‍ എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു ശുചീകരണം. എറണാകുളം ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ടിനോട് ചേര്‍ന്ന കുളം, എളങ്കുന്നപ്പുഴ, വാതക്കാട് ചിറ ക്ഷേത്രക്കുളം, ഞാറക്കല്‍ നമ്പൂതിരിപ്പറമ്പ് ചിറ, മൂക്കന്നൂര്‍ പഞ്ചായത്തിലെ പറൂക്കാരന്‍ ചിറ, അട്ടാറച്ചിറ എന്നിവയാണ് വൃത്തിയാക്കിയത്. കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുല്ല കുളം ശുചീകരണത്തിന് നേതൃത്വം നല്‍കി. വിവിധ സ്ഥലങ്ങളില്‍ ശുചിത്വമിഷന്‍ ജില്ല കോഓഡിനേറ്റര്‍ സിജു തോമസ്, ഹരിതകേരളം ജില്ല മിഷന്‍ കോ ഓഡിനേറ്റര്‍ സുജിത് കരുണ്‍, ടിമ്പിള്‍ മാഗി, നസ്രിന്‍ അനില്‍ എന്നിവരും കലക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.