ചുഴലിക്കാറ്റിൽ വ്യാപക നാശം; ആറ്​ വീടുകൾ തകർന്നു; മരം വീണ്​ എട്ട്​ വാഹനങ്ങൾക്ക്​ നാശം

മൂവാറ്റുപുഴ: വേനൽമഴക്കൊപ്പം വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റ് മൂവാറ്റുപുഴ മേഖലയിൽ വ്യാപക നാശം വിതച്ചു. ശക്തമായ കാറ്റിൽ ആറ് വീടുകൾ തകർന്നു. നിരവധി വീടുകളുടെ മേൽക്കൂരകൾ പറന്നു പോയി. മരം വീണ് നിരവധി ൈവദ്യുതി പോസ്റ്റുകൾ മറിഞ്ഞുവീണു. ലൈനുകൾ പൊട്ടിവീണതോടെ വൈദ്യുതി ബന്ധം തകരാറിലായി. വ്യാപകമായി മരങ്ങൾ മറിഞ്ഞു വീണു. മരങ്ങൾ വീണതടക്കം എട്ടോളം വാഹനങ്ങൾ തകർന്നു. ഫയർഫോഴ്സ് ഓഫിസിനും വ്യാപക നാശം സംഭവിച്ചു. ഞായറാഴ്ച വൈകീട്ട് നാലോടെയാണ് കാറ്റ് നാശം വിതച്ചത്. നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രാൻറ്സ​െൻറർ മാളി​െൻറ അഞ്ചാം നിലയുടെ മുകളിൽനിന്നും സീലിങ് തകർന്നുവീണു രണ്ടു കാറുകൾക്ക് കേടുപറ്റി. ഇവിടെയുണ്ടായിരുന്നവർ ഒഴിഞ്ഞു മാറിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. കോഴിഫാമുകളും വാഴകൃഷിയും വ്യാപകമായി നശിച്ചു. റോഡുകളിലേക്ക് മരങ്ങൾ കടപുഴകി വീണു എം.സി റോഡിൽ ഉൾപ്പെടെ ഗതാഗതം തടസ്സപ്പെട്ടു. 130 കവലയിൽഅപകടകരമായ നിലയിൽനിന്ന കൂറ്റൻ മരം കടപുഴകി വീണ് സിനിമ തിേയറ്ററിൽ പാർക്കു ചെയ്ത മൂന്നു വാഹനങ്ങൾ തകർന്നു. രണ്ടു കാറുകളും മിനിലോറിയുമാണ് തകർന്നത്. ഇവിടെയുണ്ടായിരുന്ന ഇരുചക്രവാഹനങ്ങൾക്കും തകരാറു സംഭവിച്ചു. സിനിമ തുടങ്ങിയിരുന്നതിനാൽ വെളിയിൽ ആളില്ലാതിരുന്നതു മൂലം ആർക്കും പരിക്കില്ല. ഗ്രാൻറ് സ​െൻറർ മാളിലെ സീലിങ് താഴേക്കു പതിച്ചെങ്കിലും തലനാരിഴക്കാണ് ദുരന്തം ഒഴിവായത്. മാളിൽ നല്ല തിരക്കുണ്ടായിരുന്നുവെങ്കിലും സീലിങിൽനിന്ന് വലിയ തോതിൽ മഴവെള്ളം ചോർന്നു വീണുകൊണ്ടിരുന്നതിനാൽ ഇവിടെ എത്തിയവർ മാറി നിൽക്കുകയായിരുന്നു. മാളി​െൻറ മേൽക്കൂരയിലെ ഷീറ്റുകൾ പറന്നു വീണാണ് പാർക്കു ചെയ്തിരുന്ന രണ്ടു കാറുകൾ തകർന്നത്. ആവോലിയിൽ വൈദ്യുതി പോസ്റ്റ് വീണ് ഓട്ടോറിക്ഷ തകർന്നു. കീച്ചേരിപ്പടി, ആരക്കുഴ മഞ്ഞുമാക്കിത്തടം, ആറൂർ എന്നിവിടങ്ങളിലായി ആറു വീടുകളുടെ മേൽക്കൂര തകർന്നു. നഗരത്തിലെ പല സ്ഥാപനങ്ങളുടെയും മേൽക്കൂരയിലെ ഷീറ്റുകൾ പറന്നു വീണു. അഗ്നിരക്ഷ സേനയുടെ ഓഫിസിനും പൊലീസ് സ്റ്റേഷനും കാറ്റിൽ കേടുപാടുകൾ സംഭവിച്ചു. അഗ്നിരക്ഷ സേനയുടെ കെട്ടിടത്തി​െൻറ ഒരു ഭാഗത്തെ മേൽക്കൂരയിലെ ഷീറ്റുകൾ മുഴുവൻ കാറ്റിൽ പറന്നു പോയി. ഇവിടത്തെ ശൗചാലയങ്ങളും തകർന്നു. കാറ്റിൽ മരങ്ങൾ കടപുഴകിയെങ്കിലും തലനാരിഴ വ്യത്യാസത്തിലാണ് കെട്ടിടത്തിലേക്കു വീഴാതിരുന്നത്. വാഴകൃഷിയും പൂർണമായി നശിച്ചു. പൊലീസ് സ്റ്റേഷനിലും കാറ്റിൽ മരങ്ങൾ കടപുഴകി വീണു. വൈദ്യുതി ലൈൻ തകർന്നു. ഇവിടെ പാർക്കു ചെയ്ത വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. വ്യാപക കൃഷിനാശവും ഉണ്ടായിട്ടുണ്ട്. നഗരത്തിൽ പല ഭാഗങ്ങളിലും ഉയർത്തിയിട്ടുള്ള കൂറ്റൻ ഫ്ലെക്സ് ബോർഡുകളും അപകടകരമായ അവസ്ഥയിൽ നിന്നിരുന്ന പാഴ്മരങ്ങളുമാണ് കാറ്റിൽ വലിയ അപകടങ്ങൾക്കു വഴിവെച്ചത്. ഫ്ലെക്സ് ബോർഡുകൾ കാറ്റിൽ പറന്നുവീണ് ബൈക്ക് യാത്രികർക്ക് പരിക്കേറ്റു. സ്ഥാപനങ്ങളുടെ മുകളിൽ സ്ഥാപിച്ച ബോർഡുകൾ കാറ്റിൽ കെട്ടുവിട്ട് താഴേക്കു പതിച്ചു റോഡിൽ പാർക്കു ചെയ്തിരുന്ന വാഹനങ്ങൾക്കു തകരാർ സംഭവിച്ചു. 130,മോളേക്കുടി പെരുമറ്റം, വൺവെ ജങ്ഷൻ, ഇ. ഇ. സി റോസ് എന്നിവിടങ്ങളിൽ ൈവദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണു. കുന്നപിള്ളിമല, പിറവം റോഡ്, കച്ചേരിത്താഴം, നെഹ്റു പാർക്ക് തുടങ്ങിയ സ്ഥലങ്ങളിലും മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഫയർഫോഴ്സ് ഓഫിസ് മന്ദിരത്തിന് കേടുപാടുകൾ സംഭവിച്ചു. ഇതിനിടെ സ്വകാര്യ വ്യക്തിയുടെ വളപ്പിലേക്ക് വീണ മരം മുറിച്ചുമാറ്റാത്തതിന് മൂവാറ്റുപുഴ നഗരസഭാ കൗൺസിലർ ഫയർസ്റ്റേഷനിൽ വന്ന് ഭീഷണി മുഴക്കിയതായി പരാതിയുയർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.