ഹൗസിങ്​ ബോര്‍ഡ്‌ വാര്‍ഡ്‌ മാലിന്യമുക്തമാക്കുന്നു

മൂവാറ്റുപുഴ: നഗരസഭയിലെ 19ാം വാര്‍ഡ്‌ ശുചിത്വമിഷൻ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ ആദ്യത്തെ മോഡല്‍ വാര്‍ഡ്‌ ആക്കുന്നതിന് തുടക്കം കുറിച്ചു. ജനസാന്ദ്രതയേറിയ ഹൗസിങ് ബോർഡ് വാർഡിലാണ് പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ 'മാലിന്യത്തില്‍നിന്ന്‌ സാതന്ത്ര്യം' മുദ്രാവാക്യമുയര്‍ത്തി കൗണ്‍സിലറുടെ നേതൃത്വത്തില്‍ വീടുകള്‍തോറും െറസിഡൻറ്സ്‌ അസോസിയേഷൻ സഹായത്തോടെ കാമ്പയിനുകളും ക്ലാസുകളും സംഘടിപ്പിച്ചിരുന്നു. കെ.ടി. ജേക്കബ്‌ നഗര്‍, ടാഗോര്‍ നഗര്‍, ഗാന്ധി നഗര്‍, റോയല്‍ ഫ്ലാറ്റ്‌, മഹാത്മ നഗര്‍, ഗിരിനഗര്‍, മോഡല്‍ എന്നീ െറസിഡൻറ്സ്‌ അസോസിയേഷനുകൾ, ഒരുമ ക്ലബ് എന്നിവയുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. കുടുംബശ്രീ സഹായത്തോടെ വീടുകളിൽ മണ്‍കല കമ്പോസ്റ്റ്, ബയോഗ്യാസ്‌ പ്ലാൻറ്, പൊതുസംസ്‌കരണ പ്ലാൻറ്, വീടുകളിൽ ജൈവ പച്ചക്കറിത്തോട്ടം എന്നിവ നടപ്പാക്കും. മണ്‍കല കമ്പോസ്റ്റ് വിതരണം ഇന്നസ​െൻറ് എം.പി ഉദ്‌ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സൻ ഉഷ ശശിധരന്‍, കൗണ്‍സിലര്‍ കെ.ബി. ബിനീഷ്‌കുമാര്‍, റെസിഡൻറ്സ്‌ അസോസിയേഷന്‍ ഭാരവാഹികളായ കെ.സി. ഷൈമോന്‍, ഉദയഭാനു, അരവിന്ദാക്ഷന്‍, കുടുംബശ്രീ ചെയര്‍പേഴ്‌സൻ സുമിത മനോജ്‌, സിന്ധു ജയന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.