വാഴപ്പിള്ളിയിൽ പാടം മണ്ണിട്ട്​ നികത്തുന്നു

മൂവാറ്റുപുഴ: വാഴപ്പിള്ളി മിൽമ സിവിൽ സ്റ്റേഷൻ റോഡിന് സമീപത്തെ രണ്ടര ഏക്കറോളം പാടശേഖരത്തിൽ മണ്ണിട്ട് നികത്തുന്നു. ആർ.ഡി.ഒ ഓഫിസിന് സമീപം പാടം നികത്തിയ സംഭവം വിവാദമായതോടെ വില്ലേജ് ഓഫിസർ സ്ഥലത്തെത്തി സ്റ്റോപ് മെേമ്മാ നൽകി. നേരേത്ത ഇവിടം നികത്തിയതിന് റവന്യൂ വകുപ്പ് സ്റ്റോപ് മെേമ്മാ നൽകിയിരുന്നു. എന്നാൽ, മാസങ്ങൾക്ക് ശേഷം കഴിഞ്ഞ രാത്രിയാണ് അര ഏക്കറിലേറെ പാടശേഖരം വീണ്ടും നികത്തിയത്. കടുത്ത വേനലിലും നിറയെ വെള്ളമുള്ള തോട് ഇതിന് സമീപത്തുണ്ട്. തോട് മൂടാനുള്ള നീക്കമുണ്ട്. മൂന്നുപൂവ് കൃഷി ചെയ്യുന്ന പാടശേഖരമാണിത്. ഭരണകക്ഷി നേതാക്കളുടെ പിന്തുണയോടെയാണ് നികത്തുന്നതെന്ന ആരോപണം ഉയരുന്നുണ്ട്. Caption: EM MVPA padashekaram.jpg വാഴപ്പിള്ളിയിൽ പാടശേഖരം നികത്തിയ നിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.