മെട്രോ സൗന്ദര്യവത്​കരണം പുനരാരംഭിക്കണം -യൂറ

ആലുവ: നിർത്തിെവച്ച മെട്രോ സൗന്ദര്യവത്കരണം പുനരാരംഭിക്കണമെന്ന് യൂനിയന്‍ ഓഫ് റെസിഡൻറ്‌സ് അസോസിയേഷന്‍ (യൂറ) ആവശ്യപ്പെട്ടു. ദേശീയപാതയുടെ ഭൂമിയില്‍ കച്ചവടക്കാരെ പുനരധിവസിപ്പിച്ച സ്‌റ്റാളുകൾ നീക്കാൻ നഗരസഭ തയാറാകണം. സൗന്ദര്യവത്കരണ പ്രവൃത്തികൾ പൂർത്തിയാക്കാൻ മെട്രോ അധികൃതർക്ക് സാഹചര്യമൊരുക്കണമെന്നും യൂറ ജനറല്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. വായനശാലകള്‍ക്ക് പ്രോത്സാഹനവുമായി വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ആലുവ: വായനശാലകള്‍ക്ക് പ്രോത്സാഹനവുമായി വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വായനശാലകള്‍ക്ക് റാക്കും പുസ്തകവും നല്‍കി. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡൻറ് സി.കെ. മുംതാസ് വിതരണോദ്ഘാടനം നടത്തി. ലൈബ്രറി കൗണ്‍സിൽ അംഗീകാരമുള്ള തെരഞ്ഞെടുത്ത 30 ലൈബ്രറികള്‍ക്കാണ് റാക്കും പുസ്തകവും നല്‍കിയത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് രമേശന്‍ കാവലന്‍ അധ്യക്ഷത വഹിച്ചു. സ്‌ഥിരംസമിതി അധ്യക്ഷരായ രാജു മാത്താറ, സ്വപ്ന ഉണ്ണി, നൂര്‍ജഹാന്‍ സക്കീർ, അംഗങ്ങളായ സി.പി. നൗഷാദ്, ജോജി ജേക്കബ്, പി.പി. രശ്മി, റംല അബ്‌ദുല്‍ ഖാദർ, റെനീഷ അജാസ്, നഗീന ഹാഷിം, ബി.ഡി.ഒ റിച്ച്‌മോന്‍, ലൈബ്രറി ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.