കായൽ സംരക്ഷണത്തിന് പുതിയ കാൽവെപ്പ്​

പൂച്ചാക്കൽ: കായൽ മലിനീകരണം നിയന്ത്രിച്ചുകൊണ്ടുള്ള പദ്ധതികൾ നടപ്പിലാക്കുകയാണ് അരൂക്കുറ്റി ഗ്രാമപഞ്ചായത്ത്. 2017-18 വാർഷിക പദ്ധതിയിലൂടെ മത്സ്യത്തൊഴിലാളികൾക്കുള്ള ബോധവത്കരണ സെമിനാർ, തീരദേശത്ത് കാടുകൾ വെച്ചുപിടിപ്പിക്കൽ, ഖരമാലിന്യ സംസ്കരണത്തിനായി വീടുകളിൽ ബയോഗ്യാസ് പ്ലാൻറ്, റിങ് കമ്പോസ്റ്റ് സ്ഥാപിക്കൽ, പൊതുസ്ഥലങ്ങളിൽ തുമ്പൂർമുഴി മോഡൽ പ്ലാൻറ് സ്ഥാപിക്കൽ, വീടുകളും കടകളും കയറിയിറങ്ങിയുള്ള പ്ലാസ്റ്റിക് ശേഖരണ പരിപാടി എന്നിവ നടപ്പിലാക്കുന്നു. കായലിൽ മാലിന്യം നിക്ഷേപിക്കുന്നത് നിരോധിച്ചുള്ള നിരോധിത ബോർഡുകൾ സ്ഥാപിക്കും. ഇത്തരത്തിലൊരു സംരംഭം കേരളത്തിൽ ആദ്യമാണ്. കായൽ സംരക്ഷണത്തിനായി ബൃഹത്തായ പദ്ധതി രൂപവത്കരിക്കുന്നതിന് സെമിനാർ നടത്തി. കായൽകൃഷി ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. കെ.ജി. പദ്മകുമാർ ഉദ്ഘാടനം ചെയ്തു. തൈകൾ നടുന്ന പരിപാടി ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സി.പി. അനിരുദ്ധൻ കുടപുറം കായൽ തീരത്ത് തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. 10,000 തൈകളാണ് ആദ്യഘട്ടത്തിൽ നടുന്നത്. പരിപാടികളിൽ പഞ്ചായത്ത് പ്രസിഡൻറ് ആബിദ അസീസ് അധ്യക്ഷത വഹിച്ചു. കില ഫാക്കൽറ്റി അംഗം പി. ശശിധരൻ നായർ വിഷയം അവതരിപ്പിച്ചു. കായൽ സംരക്ഷണ സേനക്ക് രൂപംനൽകി. കായൽ സംരക്ഷണ സേനയുടെ ചുമതലകൾ പഞ്ചായത്ത് അംഗം പി.എസ്. ബാബു വിശദീകരിച്ചു. കായലിൽ മാലിന്യം നിക്ഷേപിക്കാതിരിക്കുന്നതിനുള്ള മുന്നറിയിപ്പ് ബോർഡുകൾ തീരപ്രദേശത്ത് സ്ഥാപിക്കുന്ന പ്രവർത്തനത്തിന് പഞ്ചായത്ത് സെക്രട്ടറി കമലേശൻ നേതൃത്വം നൽകി. ലാബ് ടെക്നീഷ്യൻ നിയമനം ആലപ്പുഴ: സാഗര സഹകരണ ആശുപത്രിയിൽ ലാബ് ടെക്നീഷ്യ​െൻറ താൽക്കാലിക ഒഴിവിലേക്ക് ഈമാസം 20ന് വാക്-ഇൻ ഇൻറർവ്യൂ നടത്തും. ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ കോഴ്സ്, ഡി.എം.എൽ.ടി എന്നിവ പാസായവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ബയോഡാറ്റ, അസ്സൽ സാക്ഷ്യപത്രങ്ങൾ എന്നിവ സഹിതം രാവിലെ 11ന് ആശുപത്രി ഓഫിസിൽ എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. പ്രിസം പദ്ധതി: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു ആലപ്പുഴ: ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പി​െൻറ പ്രിസം പദ്ധതിയിലേക്കുള്ള ഇൻഫർമേഷൻ അസിസ്റ്റൻറ്, സബ് എഡിറ്റർ പാനൽ രൂപവത്കരണത്തിനുള്ള സംസ്ഥാനതല റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി. www.prd.kerala.gov.in എന്ന വകുപ്പി​െൻറ ഔദ്യോഗിക വെബ് സൈറ്റിൽ റിസൾട്ട്സ് പേജിൽ റാങ്ക് ലിസ്റ്റ് ലഭ്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.