വാട്ടർ അതോറിറ്റി ഓഫിസേഴ്സ് അസോ. സംസ്ഥാന സമ്മേളനം ഇന്ന്

ആലപ്പുഴ: അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫിസേഴ്സ് സംസ്ഥാന സമ്മേളനം ശനിയാഴ്ച രാവിലെ 10.30ന് പഗോഡ ഓപ്പറ ഹാളിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സമ്മേളനം മന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. എ.എം. ആരിഫ് എം.എൽ.എ അധ്യക്ഷത വഹിക്കും. ഉച്ചക്ക് 12ന് പ്രതിനിധി സമ്മേളനം കെ. സോമപ്രസാദ് എം.പി ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡൻറ് വി. ബൈജു അധ്യക്ഷത വഹിക്കും. തുടർന്ന് ചർച്ച, പ്രമേയങ്ങൾ, സംഘടന തെരഞ്ഞെടുപ്പ്, യാത്രയയപ്പ് എന്നിവ നടക്കും. വാർത്തസമ്മേളനത്തിൽ പ്രസിഡൻറ് വി. ബൈജു, ജനറൽ സെക്രട്ടറി ആർ.വി. സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.