വൈദ്യുതി ബോർഡിലെ പെൻഷൻ പ്രായം 60 ആക്കണം ^​െഎ.എൻ.ടി.യു.സി

വൈദ്യുതി ബോർഡിലെ പെൻഷൻ പ്രായം 60 ആക്കണം -െഎ.എൻ.ടി.യു.സി ആലപ്പുഴ: വൈദ്യുതി ബോർഡിലെ പെൻഷൻ പ്രായം 60 ആക്കണമെന്ന് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (െഎ.എൻ.ടി.യു.സി) സംസ്ഥാന ജനറൽ സെക്രട്ടറി സജീവ് ജനാർദനൻ സർക്കാറിനോട് ആവശ്യപ്പെട്ടു. കേന്ദ്ര ഇലക്ട്രിസിറ്റി ആക്ട് 2003 പ്രാബല്യത്തിൽ ആക്കിയതോടെ രാജ്യത്തെ എല്ലാ ൈവെദ്യുതി ബോർഡുകളും കമ്പനികളായി മാറിയപ്പോൾ പെൻഷൻ പ്രായം 60 ആക്കി ഉയർത്തി. എന്നാൽ, കെ.എസ്.ഇ.ബിയിലെ പെൻഷൻ പ്രായം ഇപ്പോഴും 56 ആണ്. കഴിഞ്ഞ സർക്കാർ വൈദ്യുതി ബോർഡിനെ കമ്പനിയാക്കി തീരുമാനെമടുത്തപ്പോൾ െപൻഷൻ പ്രായം 60 ആക്കാൻ യൂനിയനുകളുമായി നടത്തിയ ചർച്ചയിൽ തീരുമാനിച്ചതുമാണ്. സർക്കാർ മാറിയതോടെ തീരുമാനം നടപ്പാക്കാൻ കഴിഞ്ഞില്ല. കെ.എസ്.ആർ.ടി.സിയുടെ സാമ്പത്തികാവസ്ഥതന്നെയാണ് കെ.എസ്.ഇ.ബിയിലും എന്ന ചെയർമാ​െൻറ പ്രസ്താവനയുടെ വെളിച്ചത്തിൽ കെ.എസ്.ആർ.ടി.സിയുടെ പെൻഷൻ പ്രായം 60 ആക്കണം. കെ.എസ്.ഇ.ബിയിലും ഇൗ തീരുമാനം നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.