കിഴക്കേക്കരയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ 10-ലക്ഷം അനുവദിച്ചു

മൂവാറ്റുപുഴ: കിഴക്കേക്കര ആശ്രമം ടോപ് ഭാഗങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ അടിയന്തര സഹായമായി 10- ലക്ഷം രൂപ അനുവദിച്ചു. എല്‍ദോ എബ്രഹാം എം.എല്‍.എയുടെ ആസ്തി വികസനഫണ്ടില്‍നിന്നാണ് തുക അനുവദിച്ചത്. സി.പി.എം കിഴക്കേക്കര ബ്രാഞ്ച് സെക്രട്ടറി കെ.യു. പ്രസാദ്, എ.കെ. അയ്യൂബ്, കെ.കെ. സജി, കെ. അനില്‍കുമാര്‍ എന്നിവരാണ് എം.എല്‍.എക്ക് നിവേദനം നല്‍കിയത്. മൂവാറ്റുപുഴ വാട്ടര്‍ അതോറിറ്റിയുടെ ടാങ്കില്‍നിന്ന് കാല്‍ നൂറ്റാണ്ട് മുമ്പ് സ്ഥാപിച്ച പൈപ്പ് ലൈനുകളിലൂടെയാണ് ഇവിടെ വെള്ളം എത്തുന്നത്. പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കാനാണ് ഫണ്ട് അനുവദിച്ചത്. Caption: em mvpa Nivedhanam MLA കിഴക്കേക്കര ആശ്രമം ടോപ് ഭാഗങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം കിഴക്കേക്കര ബ്രാഞ്ച് സെക്രട്ടറി കെ.യു. പ്രസാദി​െൻറ നേതൃത്വത്തില്‍ എല്‍ദോ എബ്രഹാം എം.എല്‍.എക്ക് നിവേദനം നല്‍കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.