ഫോർട്ട്കൊച്ചി കടപ്പുറത്ത് ജപ്പാൻ ബാല​െൻറ ശുചീകരണ പ്രവർത്തനം

മട്ടാഞ്ചേരി: മാതാപിതാക്കൾക്കൊപ്പം ഫോർട്ട്കൊച്ചി കടപ്പുറം കാണാനെത്തിയ ജപ്പാൻ ബാലൻ അരമണിക്കൂറോളം ഒറ്റക്ക് കടപ്പുറം ശുചീകരണത്തിൽ ഏർപ്പെട്ടത് നാട്ടുകാരിൽ കൗതുകം ഉണർത്തി. അഞ്ചുവയസ്സുള്ള സോണോ സായ് ആണ് അണ്ണാറക്കണ്ണനും തന്നാലായത് എന്ന പഴമൊഴി അർഥവർത്താക്കും വിധം മാലിന്യം നിറഞ്ഞ കടപ്പുറത്ത് തേൻറതായ ഒരു ശ്രമം നടത്തിയത്. മാതാപിതാക്കൾ കാറ്റുകൊള്ളാൻ കടൽത്തീരത്ത് ഇരുന്നപ്പോൾ സോണോ സായ് കർമനിരതനായി. കടൽത്തീരത്ത് കന്നുകാലികളുടെ തല അസ്ഥികൾ കണ്ടതോടെയാണ് ഇവ പെറുക്കിമാറ്റി ഒരിടത്തേക്ക് കൂട്ടിയിടാൻ തുടങ്ങിയത്. പിന്നീട് കുപ്പികൾ, ചെരിപ്പുകൾ എന്നിവ പെറുക്കിമാറ്റി. കുട്ടിയുടെ പ്രവൃത്തി നാട്ടുകാർക്കും ആശ്ചര്യമായി. പലരും സേവന പ്രവർത്തനം മൊബൈൽ കാമറയിൽ പകർത്തി. നാട്ടിലും സോണോ സായ് ഇങ്ങനെയാണെന്നാണ് പിതാവ് എച്ചിനോവയുടെ അഭിപ്രായം. നടന്നുപോകുന്ന വഴിക്ക് റോഡിൽ ആളുകൾ അശ്രദ്ധമായി വലിച്ചെറിയുന്ന പേപ്പറുകളും മറ്റും പെറുക്കി വേസ്റ്റ് ബിന്നിൽ ഇടുന്ന ശീലം ഉണ്ട്. വീട്ടിലും ഇക്കാര്യത്തിൽ അൽപം നിർബന്ധമുണ്ട്. ഏതായാലും ജപ്പാൻ ബാല‍​െൻറ സേവനം നാട്ടുകാർക്ക് ഒരു പാഠമായി മാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.