അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ ജില്ലയിൽ വില്ലേജ് ലൈഫ് എക്സ്പീരിയൻസ് പാക്കേജ് എസ്കോർട്ട് പരിശീലനത്തിന് . വിനോദ സഞ്ചാരികളെ ഗ്രാമീണ ടൂറിസം പാക്കേജുകൾ പരിചയപ്പെടുത്തുകയും ഗ്രാമീണ യാത്രകളിൽ അനുഗമിക്കുകയുമാണ് പ്രധാന ഉത്തരവാദിത്തം. പ്ലസ് ടു വിദ്യാഭ്യാസമുള്ള, മലയാളത്തിനുപുറമെ ഇംഗ്ലീഷോ ഹിന്ദിയോ കൈകാര്യം ചെയ്യാൻ കഴിയുന്നവർക്ക് അപേക്ഷിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മാർച്ച് 20. ടൂറിസം മിഷൻ ആരംഭിക്കുന്ന ഹ്യൂമൻ റിസോഴ്സ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ താൽപര്യമുള്ള, ടൂറിസത്തിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് ഉത്തരവാദിത്ത ടൂറിസം ജില്ല കോഒാഡിനേറ്റർക്ക് അപേക്ഷ നൽകാം. കൂടാതെ, ഉത്തരവാദിത്ത ടൂറിസം ഹോം സ്റ്റേ/ ഫാം സ്റ്റേ/ ടെൻഡഡ് അക്കമഡേഷൻ സംരംഭക പരിശീലനത്തിന് സ്ഥല സൗകര്യം ഉള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി: മാർച്ച് 22. വിലാസം-: എസ്. ഹരീഷ്, ജില്ല ഉത്തരവാദിത്ത ടൂറിസം മിഷൻ കോഓഡിനേറ്റർ,- ഡെപ്യൂട്ടി ഡയറക്ടർ ഓഫിസ്‌, ടൂറിസം വകുപ്പ്, ഹൗസ്ബോട്ട് ടെർമിനൽ ബിൽഡിങ്, ഫിനിഷിങ് പോയൻറ്, തത്തംപള്ളി പി.ഒ, ആലപ്പുഴ -688 013. തൊഴിൽജന്യ രോഗനിർണയ മെഡിക്കൽ ക്യാമ്പ് ആലപ്പുഴ: ഫാക്ടറീസ് ആൻഡ് ബോയിലേഴ്സി​െൻറ മെഡിക്കൽ കാര്യാലയത്തി​െൻറ ആഭിമുഖ്യത്തിൽ കയർ വ്യവസായ മേഖലയിൽ ജോലി ചെയ്യുന്നവരുടെ തൊഴിൽജന്യ രോഗനിർണയ മെഡിക്കൽ ക്യാമ്പ് ആലപ്പുഴ ശവക്കോട്ട പാലത്തിന് സമീപം വില്യം ഗുഡേക്കർ കമ്പനിയിൽ വ്യാഴാഴ്ച രാവിലെ 10ന് നടക്കും. ശ്വാസകോശ രോഗപരിശോധന വിദഗ്ധനും ആലപ്പുഴ മെഡിക്കൽ കോളജിലെ ശ്വാസകോശവിഭാഗം ഡോക്ടറുമായ പി.എസ്. ഷാജഹാനും ഓർത്തോപീഡിക്, ത്വക് വിഭാഗം സ്പെഷലിസ്റ്റ് ഡോക്ടർമാരുമാണ് രോഗനിർണയം നടത്തുന്നത്. ലൈസൻസ് സമ്പ്രദായം ലഘൂകരിക്കണം -ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ലൈസൻസ് സമ്പ്രദായം ലഘൂകരിക്കണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ. ഹോട്ടലുകൾക്കും ഭക്ഷ്യ ഉൽപാദനമേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കുമുള്ള ഡി ആൻഡ് ഒ ലൈസൻസ് നടപടിക്രമങ്ങൾ ലഘൂകരിക്കാൻ തയാറാകണം. വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കുമുന്നിൽ അനധികൃത സ്ഥാപനങ്ങൾ കൂണുപോലെ മുളച്ചുപൊങ്ങുന്നത് തദ്ദേശ സ്ഥാപനങ്ങളുടെ മൗനാനുവാദേത്താടെയാണെന്ന് അസോസിയേഷൻ കുറ്റപ്പെടുത്തി. ഇതിനെതിരെ സർക്കാർ ശക്തമായി ഇടപെടണമെന്നും കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് നാസർ ബി. താജ് അധ്യക്ഷത വഹിച്ചു. ജോർജ് ചെറിയാൻ, എസ്.കെ. നസീർ, റോയ് മഡോണ, മുഹമ്മദ് കോയ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.