നടിയെ ആക്രമിച്ച കേസ്​: വിചാരണ നടപടി തുടങ്ങി; ദിലീപ്​ ഹാജരായി

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസി​െൻറ വിചാരണ നടപടിക്ക് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തുടക്കമായി. കേസ് ആദ്യമായി പരിഗണിച്ച ബുധനാഴ്ച നടൻ ദിലീപ് അടക്കം 10 പ്രതികൾ ഹാജരായി. രേഖകൾ വേണമെന്ന പ്രതിഭാഗം ആവശ്യത്തിന് കോടതി ഭാഗിക അനുമതി നൽകി. നടിയുെട വൈദ്യപരിശോധന റിപ്പോർട്ടുകൾ അടക്കം പ്രതിഭാഗത്തിന് ആവശ്യമായ രേഖകളുടെ പട്ടിക സമർപ്പിക്കാൻ കോടതി നിർദേശിച്ചു. ഹൈകോടതിയിൽ ഹരജി നിലനിൽക്കുന്നതിനാൽ വിഡിയോദൃശ്യങ്ങൾ നൽകുന്നതിന് കോടതി അനുമതി നൽകിയിട്ടില്ല. ഒന്നുമുതൽ ആറുവരെ പ്രതികളായ വേങ്ങൂർ നെടുവേലിക്കുടിയിൽ എൻ.എസ്. സുനിൽ എന്ന പൾസർ സുനി (29), കൊരട്ടി തിരുമുടിക്കുന്ന് പാവതുശേരിയില്‍ മാര്‍ട്ടിന്‍ ആൻറണി (25), തമ്മനം മണപ്പാട്ടിപ്പറമ്പിൽ ബി. മണികണ്ഠൻ (29), തലശ്ശേരി കതിരൂർ മംഗലശ്ശേരി വീട്ടിൽ വി.പി. വിജേഷ് (30), ഇടപ്പള്ളി കുന്നുംപുറം പള്ളിക്കപ്പറമ്പിൽ സലീം എന്ന വടിവാൾ സുനി (22), തിരുവല്ല പെരിങ്ങറ പഴയനിലത്തില്‍ പ്രദീപ് (23) എന്നിവർ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ജാമ്യത്തിൽ കഴിയുന്ന ഏഴുമുതൽ 12 വരെ പ്രതികളായ കണ്ണൂർ ഇരിട്ടി പൂപ്പിള്ളിൽ ചാർലി തോമസ് (43), നടൻ ഗോപാലകൃഷ്ണൻ എന്ന ദിലീപ് (49), പത്തനംതിട്ട കോഴഞ്ചേരി സ്നേഹഭവനിൽ സനിൽ കുമാർ എന്ന മേസ്തിരി സനിൽ (41), കാക്കനാട് ചെമ്പുമുക്ക് സ്വദേശി വിഷ്ണു (39) എന്നിവർ നേരിട്ട് ഹാജരായി. 11ഉം 12ഉം പ്രതികളും അഭിഭാഷകരുമായ ആലുവ ചുണങ്ങംവേലി ചെറുപറമ്പിൽ വീട്ടിൽ പ്രതീഷ് ചാക്കോ (44), എറണാകുളം ബ്രോഡ്േവ പാത്തപ്ലാക്കൽ രാജു ജോസഫ് (44) എന്നിവർ ഹാജരായില്ല. കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആൻറണി ജാമ്യാപേക്ഷ സമർപ്പിച്ചു. ഇത് ഇൗ മാസം 16ന് പരിഗണിക്കും. 2017 ഫെബ്രുവരി 17ന് രാത്രിയാണ് യുവ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. കേസിൽ ആദ്യം പ്രതിപ്പട്ടികയിലുണ്ടായിരുന്ന പൊലീസുകാരനായ അനീഷ്, പൾസർ സുനിയുടെ സഹതടവുകാരൻ വിപിന്‍ലാല്‍ എന്നിവരെ മാപ്പുസാക്ഷികളാക്കിയാണ് പ്രോസിക്യൂഷൻ വിചാരണ നടപടിയിലേക്ക് കടക്കുന്നത്. നടി മഞ്ജു വാര്യർ അടക്കം 385 സാക്ഷികളെയാണ് പൊലീസ് കുറ്റപത്രത്തിൽ ചേർത്തിരിക്കുന്നത്. വനിത ജഡ്ജി വിചാരണ നടത്തണമെന്ന് നടി കൊച്ചി: കേസിലെ വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ വനിത ജഡ്ജിയുടെ സേവനം അടക്കം അഞ്ചിന ആവശ്യവുമായി ആക്രമിക്കപ്പെട്ട നടി കോടതിയിൽ. നടിക്കുവേണ്ടി ഹാജരാകാൻ അനുമതി തേടി സ്വകാര്യ അഭിഭാഷകനാണ് അഞ്ചിന ആവശ്യങ്ങൾ എറണാകുളം പ്രിൻസിപ്പൽ കോടതിയിൽ ബോധിപ്പിച്ചത്. കേസിലെ വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ പ്രത്യേക കോടതിയും വനിത ജഡ്ജിയും വേണം, അടച്ചിട്ട മുറിയിൽ രഹസ്യമായി വിചാരണ നടത്തണം, വിചാരണ നടപടികൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ഒഴിവാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് നടിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ബോധിപ്പിച്ചത്. അതേസമയം, സ്പെഷൽ പ്രോസിക്യൂട്ടർ ഉള്ളപ്പോൾ സ്വകാര്യ അഭിഭാഷക​െൻറ ആവശ്യം എന്തിനാണെന്ന് കോടതി ചോദിച്ചു. ആവശ്യമെങ്കിൽ സ്പെഷൽ പ്രോസിക്യൂട്ടറെ സഹായിക്കാൻ കോടതി അഭിഭാഷകന് നിർദേശം നൽകി. ഇൗ മാസം 28ന് നടിയുെട ഹരജിയിൽ വാദം കേൾക്കും. അന്നേ ദിവസം മുഴുവൻ പ്രതികളും ഹാജരാകാനും കോടതി നിർദേശിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.