വീപ്പയിലെ മൃതദേഹം: ​പ്രതിയെ തിരിച്ചറിഞ്ഞു

ആത്മഹത്യ ചെയ്ത തൃപ്പൂണിത്തുറ സ്വദേശി സജിത്താണ് പ്രതി കൊച്ചി: കുമ്പളത്ത് സ്ത്രീയുടെ മൃതദേഹം വീപ്പയിലാക്കി കോൺക്രീറ്റ് ചെയ്ത് കായലിൽ തള്ളിയ സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു. തൃപ്പൂണിത്തുറ സ്വദേശി സജിത്താണ് ഉദയംപേരൂര്‍ സ്വദേശിനി ശകുന്തളയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. വീപ്പക്കുള്ളിൽ കണ്ടെത്തിയ മൃതദേഹം ശകുന്തളയുടേതെന്ന് കഴിഞ്ഞ ദിവസം ഡി.എൻ.എ പരിശോധനയിൽ തെളിഞ്ഞിരുന്നു. വീപ്പക്കുള്ളിൽ പത്തുമാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി ദിവസങ്ങൾക്കകമാണ് സജിത്ത് മരിച്ചത്. സജിത്തും ശകുന്തളയുടെ മകളും അടുപ്പത്തിലായിരുന്നു. ഇത് ശകുന്തള ചോദ്യംചെയ്തതാണ്‌ കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു. തൃക്കാക്കര ജില്ല പഞ്ചായത്തിന് കീഴിെല എസ്.പി.സി.എയിൽ ഇൻസ്പെക്ടറായി ജോലി നോക്കുകയായിരുന്നു ഇയാൾ. ലഹരിമയക്കുമരുന്ന് ഇടപാടുകളെക്കുറിച്ച് പൊലീസിന് വിവരം നൽകിയിരുന്ന ഇൻഫോർമർ കൂടിയാണ് സജിത്ത്. ഇത് മുൻനിർത്തി പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ സജിത് ആത്മഹത്യ ചെയ്യുകയായിരുന്നോ അതോ ഇയാളുടെ മരണത്തിന് പിന്നിൽ ബാഹ്യശക്തികളുടെ ഇടപെടലുേണ്ടാ എന്നത് പൊലീസ് അന്വേഷിച്ചുവരുകയാണ്. ശകുന്തളയുടെ മകളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. വീപ്പ കായലിന് സമീപം ഉപേക്ഷിക്കാൻ സജിത്തിനെ സഹായിച്ചവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ, സജിത് തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും വീപ്പയിൽ മൃതദേഹമാണെന്ന് തങ്ങൾക്കറിയില്ലായിരുന്നെന്നുമാണ് ഇവർ പൊലീസിന് നൽകിയ മൊഴി. വീപ്പക്കുള്ളിൽ മൃഗങ്ങളുടെ അസ്ഥികളും തലയോട്ടികളുമടക്കം മാലിന്യവസ്തുക്കളാണെന്നാണ് സജിത് ഇവരോട് പറഞ്ഞിരുന്നത്. ഇറിഡിയം എന്ന ലോഹം ഉണ്ടാക്കാൻ ആന്ധ്രയിൽനിന്ന് ഒരാളെ വീട്ടിലെത്തിച്ചിരുന്നുെവന്നും ഇത് പരാജയപ്പെട്ടതിെന തുടർന്ന് മാലിന്യവസ്തുക്കളെല്ലാം വീപ്പയിലാക്കിയതാണെന്നും ഇയാൾ സുഹൃത്തുക്കളെ വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് വീപ്പ വെള്ളമുള്ള ഏതെങ്കിലും സ്ഥലത്ത് ഉപേക്ഷിക്കാൻ സഹായം ആവശ്യപ്പെട്ടു. സജിത്ത് തന്നെയാണ് കുമ്പളത്തെ പാം ഫൈബറി​െൻറ ഭൂമി ഇതിനായി കണ്ടെത്തിയത്്. മൃതദേഹം ഉള്ളിലാക്കി കോൺക്രീറ്റ് നിറച്ച വീപ്പ സുഹൃത്തുക്കളുടെ സഹായത്തോടെ ഇവിടെയെത്തിച്ച് കുമ്പളം കായൽ പരിസരത്ത് തള്ളുകയായിരുന്നു. സജിത്തി​െൻറ മൃതദേഹത്തില്‍ നടത്തിയ പരിശോധനയില്‍ പൊട്ടാസിയം സയനൈഡി​െൻറ സാന്നിധ്യം കണ്ടെത്തിയിരുന്നു. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇപ്പോള്‍ പൊലീസ് പ്രതി സജിത്താണെന്ന് സ്ഥിരീകരിച്ചത്. തൃക്കാക്കര എ.സി.പി ടി.പി. ഷംസി​െൻറ നേതൃത്വത്തിൽ എറണാകുളം സൗത് പൊലീസ് ഇൻസ്പെക്ടർ സിബി ടോം, എസ്.െഎ തിലക്രാജ്, എ.എസ്.െഎ വിനായകൻ, എ.എസ്.െഎ ശിവൻകുട്ടി, എസ്.സി.പി.ഒ. അനിൽകുമാർ, സി.പി.ഒ അനിൽകുമാർ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.