വൈദിക​​​െൻറ കൊലപാതകം: അന്വേഷണം അവസാനിപ്പിക്കരുതെന്ന്​ വൈദികസമിതി

കപ്യാരെ മുന്നിൽ നിർത്തി ലക്ഷ്യം നിറവേറ്റിയതാണെന്ന സംശയം ബാക്കി കൊച്ചി: മലയാറ്റൂർ കുരിശുമുടി പള്ളിയിലെ റെക്ടർ ഫാ. സേവ്യർ തേലക്കാട്ട് കുത്തേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹത നീക്കണമെന്ന ആവശ്യം ഉയരുന്നു. അറസ്റ്റിലായ പ്രതി ജോണിയിൽ അന്വേഷണം അവസാനിപ്പിക്കാതെ മറ്റുചില കാര്യങ്ങൾകൂടി പരിശോധിക്കണമെന്നാണ് എറണാകുളം-അങ്കമാലി അതിരൂപത വൈദികസമിതിയിലെ പ്രമുഖർ ആവശ്യപ്പെട്ടിരിക്കുന്നത്. ലോക്കൽ പൊലീസി​െൻറ അന്വേഷണം തൃപ്തികരമല്ലെങ്കിൽ ഇൗ ആവശ്യം ഉന്നയിച്ച് പരസ്യമായി രംഗത്തിറങ്ങാനും നീക്കമുണ്ട്. ഇൗ മാസം ഒന്നിനാണ് പള്ളിയിലെ മുൻ കപ്യാർ ജോണിയുടെ കുത്തേറ്റ് ചേരാനല്ലൂർ സ്വദേശിയായ ഫാ. സേവ്യർ തേലക്കാട്ട് മരിച്ചത്. ജോണിയെ ജോലിയിൽനിന്ന് പിരിച്ചുവിട്ടതിെല വൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് പറയുന്നത്. ഒളിവിൽ പോയ ജോണി പിന്നീട് അറസ്റ്റിലാവുകയും കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഫാ. സേവ്യറുമായി ചിലർക്കുണ്ടായിരുന്ന അഭിപ്രായഭിന്നത കൊലപാതകത്തിലേക്ക് നയിച്ചിട്ടുണ്ടാകാമെന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്. ഇവർ ജോണിയെ മുന്നിൽനിർത്തി ലക്ഷ്യം നിറവേറ്റുകയായിരുെന്നന്നും സംശയിക്കുന്നു. ഇത്തരം കാര്യങ്ങൾകൂടി പൊലീസ് അന്വേഷിച്ച് ദുരൂഹത നീക്കണമെന്നാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്ന് വൈദികസമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടൻ 'മാധ്യമ'ത്തോട് പറഞ്ഞു. കുരിശുമുടി പള്ളിയുടെ കാര്യങ്ങൾ നേരേത്ത നിയന്ത്രിച്ചിരുന്നത് ഇടവകപ്പള്ളിയിലെ വൈദികരും കൈക്കാരന്മാരും ചേർന്നാണ്. എന്നാൽ, അന്താരാഷ്ട്ര തീർഥാടനകേന്ദ്രമായതോടെ റെക്ടറായി ഫാ. സേവ്യർ തേലക്കാട്ടിനെ നിയമിച്ച് മേൽനോട്ടം അതിരൂപത നേരിട്ടായി. വൻ വരുമാനമുള്ള പള്ളിയുടെ നിയന്ത്രണം കൈയിൽനിന്ന് പോയത് ചിലരെ അസ്വസ്ഥരാക്കിയിരുന്നു. ഇതുസംബന്ധിച്ച് ഇടവകയിലെ ചിലരും ഫാ. സേവ്യറും തമ്മിൽ അഭിപ്രായഭിന്നത നിലനിന്നിരുന്നു. രണ്ടുവർഷം മുമ്പ് ഇദ്ദേഹത്തെ മുറിയിൽ പൂട്ടിയിടുകയും കാർ ആക്രമിക്കുകയും ചെയ്തത് ഇതി​െൻറ ഭാഗമാണെന്നും പറയപ്പെടുന്നു. തനിക്ക് ചില കോണുകളിൽനിന്ന് ഭീഷണിയുള്ളതായി ഫാ. സേവ്യർതന്നെ അടുപ്പക്കാരോട് പറഞ്ഞിരുന്നു. മേഖലയിലെ പാറമട ലോബിക്കെതിരെ ഫാ. സേവ്യർ സ്വീകരിച്ച ശക്തമായ നിലപാടും ഏറെ ശത്രുക്കളെ സൃഷ്ടിച്ചു. കുരിശുമുടി തീർഥാടനപാതയിലെ വനംവകുപ്പി​െൻറ അധീനതയിെല സ്ഥലം പള്ളിയുടെ നേതൃത്വത്തിൽ കച്ചവടക്കാർക്ക് ലേലം ചെയ്ത് നൽകി വരുമാനമുണ്ടാക്കുന്നതിനെയും റെക്ടർ എതിർത്തിരുന്നു. എന്നാൽ, ജോണിക്ക് പുറമെ മറ്റാർക്കെങ്കിലും കൊലപാതകത്തിൽ പങ്കുള്ളതായോ ജോണിയുടെ വ്യക്തിപരമായ വൈരാഗ്യത്തിനപ്പുറമുള്ള കാര്യങ്ങൾ കൃത്യത്തിലേക്ക് നയിച്ചതായോ ഇതുവരെ സൂചനയില്ലെന്നും ആവശ്യമെങ്കിൽ ആ വഴിക്കും അന്വേഷണം നടക്കുമെന്നുമാണ് പൊലീസ് പറയുന്നത്. സംസ്കാരച്ചടങ്ങിന് തൊട്ടടുത്ത ദിവസം ഫാ. സേവ്യറുടെ ബന്ധുക്കളെ പ്രതി ജോണിയുടെ വീട്ടിലെത്തിച്ച് മാപ്പുനൽകിയ സംഭവം ചിലർ ആസൂത്രണം ചെയ്തതാണെന്നും പറയപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.