എം.ജി സർവകലാശാല വാർത്തകൾ

പുതുക്കിയ പരീക്ഷ തീയതി മാർച്ച് ഒമ്പത്, 12 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്നതും മാറ്റിെവച്ചതുമായ രണ്ടാം സെമസ്റ്റർ എൽഎൽ.ബി പരീക്ഷകൾ (അഫിലിയേറ്റഡ് കോളജുകൾ) യഥാക്രമം മാർച്ച് 16, 19 തീയതികളിൽ നടത്തും. പരീക്ഷ ഫലം 2017 ജൂലൈയിൽ നടത്തിയ ഒന്നാം വർഷ ബി.ഫാം റഗുലർ/ സപ്ലിമ​െൻററി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും മാർച്ച് 24 വരെ അപേക്ഷിക്കാം. 2017 ജൂണിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ ഇക്കണോമിക്സ് (സി.എസ്.എസ് ഇംപ്രൂവ്മ​െൻറ് / സപ്ലിമ​െൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും മാർച്ച് 27 വരെ അപേക്ഷിക്കാം. 2017 നവംബറിൽ നടത്തിയ ആറാം സെമസ്റ്റർ ത്രിവത്സര എൽഎൽ.ബി ഫലം പ്രസിദ്ധപ്പെടുത്തി. എറണാകുളം ഗവ. ലോ കോളജിലെ ആർ. തുഷാര, സൗമ്യ മരീന ജേക്കബ്, പി.ജി. മഹേഷ് കുമാർ എന്നിവർ യഥാക്രമം ആദ്യ മൂന്ന് റാങ്ക് നേടി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും മാർച്ച് 23 വരെ അപേക്ഷിക്കാം. 2017 ഫെബ്രുവരിയിൽ സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.എ എൽഎൽ.ബി ഓണേഴ്സ് (പുതിയ സ്കീം മേഴ്സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. 2017 ജൂണിൽ സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസസിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.സി.എ (പുതിയ സ്കീം 2016 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. രണ്ട് പരീക്ഷകളുടെയും പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും മാർച്ച് 27 വരെ അപേക്ഷിക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.