ബി.ഡി.ജെ.എസി​െൻറ തന്ത്രത്തെ കൃത്യമായി അളന്ന്​ ബി.ജെ.പി

ആലപ്പുഴ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് മുൻനിർത്തി പരമാവധി സ്ഥാനങ്ങൾ നേടിയെടുക്കാൻ നടത്തുന്ന അവസാന വിലപേശൽ തന്ത്രം മാത്രമാണ് എന്‍.ഡി.എയുമായി സഹകരിക്കേണ്ടെന്ന ബി.ഡി.ജെ.എസ് തീരുമാനമെന്ന് ബി.ജെ.പി വിലയിരുത്തൽ. തങ്ങൾ വിട്ടുനിന്നാൽ ചെങ്ങന്നൂരിൽ തിരിച്ചടിയാകുമെന്ന ഇവരുടെ ഭീഷണി ബി.ജെ.പി മുഖവിലയ്െക്കടുക്കുന്നില്ല. ബി.ഡി.ജെ.എസ് മുന്നണി വിട്ടുപോകില്ലെന്ന കുമ്മനത്തി​െൻറയും വി. മുരളീധര​െൻറയും പ്രസ്താവന കൃത്യമായ വിലയിരുത്തലുകളോടെയാണെന്നാണ് സൂചന. കഴിഞ്ഞ തവണ ചെങ്ങന്നൂരിൽ ശോഭന ജോർജ് സ്ഥാനാർഥിയാവുകയും ചതുഷ്കോണ മത്സരത്തി​െൻറ പ്രതീതി സംജാതമാവുകയും ചെയ്ത സാഹചര്യം ബി.െജ.പിയെ സംബന്ധിച്ചിടത്തോളം പ്രതീക്ഷ ഉയർത്തുന്നതായിരുന്നു. ചുണ്ടിനും കപ്പിനുമിടയിൽ വിജയം നഷ്ടപ്പെട്ട അവസ്ഥയായിരുന്നു അന്ന്. എന്നാൽ, ഇക്കുറി ശക്തമായ ത്രിേകാണ മത്സരത്തിൽ കാര്യങ്ങൾ വ്യത്യസ്തമാണ്. ബി.ഡി.ജെ.എസിന് മണ്ഡലത്തിൽ എത്രമാത്രം സ്വാധീനമുണ്ടെന്നതിനെക്കുറിച്ച് ബി.ജെ.പിക്ക് കൃത്യമായ ധാരണയുണ്ട്. കേവലം 6000 വോട്ടുണ്ടായിരുന്ന ബി.ജെ.പിക്ക് 43,000 വോട്ടിലേക്ക് എത്താൻ കഴിഞ്ഞത് തങ്ങളുടെ വോട്ട് മൂലമാണെന്ന തുഷാർ വെള്ളാപ്പള്ളിയുടെ അവകാശവാദത്തെ ബി.െജ.പി ഗൗരവമായി കാണുന്നില്ല. ഇൗഴവ വോട്ടുകളിൽ ബഹുഭൂരിഭാഗവും സി.പി.എം അനുകൂലമായതിനാൽ ഒരുപരിധിക്ക് അപ്പുറം അതിൽ പ്രതീക്ഷ വെക്കേണ്ടതില്ലെന്നാണ് ബി.ജെ.പി നിലപാട്. -വി.ആർ. രാജമോഹൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.