ആലപ്പുഴ നഗരസഭ വാർഷിക പദ്ധതി: ലൈഫ്, ആർദ്രം പദ്ധതികൾക്ക് മുൻഗണന

ആലപ്പുഴ: ലൈഫ്, ആർദ്രം, ഹരിതകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണം എന്നീ പദ്ധതികൾക്ക് പ്രാമുഖ്യം നൽകി 2018-19 വാർഷിക പദ്ധതിക്ക് നഗരസഭ കൗൺസിൽ അംഗീകാരം നൽകി. നഗരസഭക്ക് കീഴിലെ 52 വാർഡുകളിലും സമ്പൂർണ പാർപ്പിട സൗകര്യമൊരുക്കാൻ ഊന്നൽ നൽകുന്നതാണ് പദ്ധതികൾ. ഭവനരഹിതരായ 300 പേർക്ക് ഫ്ലാറ്റ് നിർമിച്ചുനൽകാനുള്ള പദ്ധതിയുണ്ട്. പി.എം.എ.വൈ, ലൈഫ് തുടങ്ങി ഭവന നിർമാണവുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളും പൂർണമായും ഗുണഭോക്താക്കളിൽ എത്തിക്കും. വീടുകളുടെ അറ്റകുറ്റപ്പണികൾക്ക് 5.25 കോടി രൂപ നീക്കിെവച്ചിട്ടുണ്ട്. നഗരത്തിലെ എല്ലാ പ്രദേശങ്ങളിലും കുടിവെള്ളമെത്തിക്കും. നഗരസഭക്ക് കീഴിലുള്ള ജനറൽ ആശുപത്രി ആധുനികവത്കരിക്കും. തൈറോയിഡ് ഉൾെപ്പടെ ചികിത്സക്കായി ഹോർമോൺ ഡിറ്റക്ഷൻ സ​െൻറർ സ്ഥാപിക്കും. ഇതിന് 19 ലക്ഷം രൂപ മാറ്റിവെച്ചു. നേത്രരോഗ ചികിത്സക്കായി ആധുനിക സംവിധാനങ്ങൾ ഒരുക്കും. ഇതിനായി 28 ലക്ഷം രൂപയാണ് മാറ്റിെവച്ചിരിക്കുന്നത്. വിദ്യാഭ്യാസ മേഖലകളിലും മികച്ച പദ്ധതികൾ ഒരുക്കുന്നുണ്ട്. സ്കൂളുകൾ അറ്റകുറ്റപ്പണി നടത്തി നവീകരിക്കും. ഇതിനായി ആറ് കോടി രൂപയാണ് മാറ്റിെവച്ചിരിക്കുന്നത്. ഓരോ വാർഡുകളിലും 15 ലക്ഷം രൂപയുടെ റോഡ് നിർമാണം നടത്തും. കൗമാരക്കാർ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ, ഭിന്നലിംഗക്കാർ എന്നിവരുടെ സംരക്ഷണത്തിനായി സമഗ്രപദ്ധതിയായ സ്നേഹത്തുരുത്ത് നടപ്പിലാക്കും. അസംഘടിത മേഖലയിൽ തൊഴിലെടുക്കുന്ന സ്ത്രീകളുടെ മക്കളെ സംരക്ഷിക്കുന്നതിന് കൈത്താങ്ങ് പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്. അനുസ്മരണവും അവാർഡ്ദാനവും ആലപ്പുഴ: സ്റ്റേജ് ആർട്ടിസ്റ്റ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ ഓഫ് കേരള (സവാക്) ഡി.കെ. ചെല്ലപ്പൻ അനുസ്മരണവും അവാർഡ് ദാനവും സംഘടിപ്പിച്ചു. സമ്മേളനം കവി ഏഴാച്ചേരി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നാടക നടനും സംവിധായകനുമായ വക്കം ഷക്കീർ പുരസ്കാരം ഏറ്റുവാങ്ങി. ആർട്ടിസ്റ്റ് കേശവൻ ഫൗണ്ടേഷൻ ചെയർമാൻ സി. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. അലിയാർ എം. പുന്നപ്ര അനുസ്മരണ പ്രസംഗം നടത്തി. നാടക പ്രതിഭകളായ എം. ഉമേഷ്, ഷാലിയാർ, പി.എം. അബു, അമ്മിണി ജോർജ്, ജിമ്മി കിടങ്ങറ എന്നിവരെ ആർട്ടിസ്റ്റ് സുജാതൻ ആദരിച്ചു. വിനോദ്കുമാർ അചുംബിത നാടകപ്രതിഭകളെ പരിചയപ്പെടുത്തി. കൈനകരി സുരേന്ദ്രൻ, സുദർശനൻ വർണം, മാലൂർ ശ്രീധരൻ, കെ.ജെ. പ്രവീൺ, നെടുമുടി അശോക് കുമാർ, കൃഷ്ണകുമാർ നെടുമുടി, കെ.ജെ. പ്രീത്, മധു പുന്നപ്ര, ജി.കെ. പിള്ള, ആലപ്പി ഹരിലാൽ, കെ.വി. ഉത്തമൻ എന്നിവർ സംസാരിച്ചു. മീനഭരണി ഉത്സവം ചേര്‍ത്തല: വാരനാട് ദേവീക്ഷേത്രത്തില്‍ 21ന് മീനഭരണി ഉത്സവം നടത്തും. ബുധനാഴ്ച രാവിലെ 10ന് കാവടി, കുംഭകുടം, താലപ്പൊലി വരവ്, വൈകീട്ട് ഏഴിന് തിരുവാതിര, നൃത്തസന്ധ്യ, രാത്രി ഒമ്പതിന് വിളക്ക്, എതിരേല്‍പ് എന്നിവയുണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.