ഇശൽമഴ പെയ്ത അവസാനപകൽ

കലോത്സവത്തി​െൻറ അവസാന പകൽ പ്രധാനവേദിയായ രാജേന്ദ്ര മൈതാനത്ത് ഉയർന്നുകേട്ടത് ഇശലി​െൻറ താളത്തിനൊത്ത മൊഞ്ചത്തികളുടെ കൈത്താളമായിരുന്നു. മേളയിലെ ഗ്ലാമർ ഇനങ്ങളിലൊന്നായ ഒപ്പനക്ക് 25 ടീമാണ് മത്സരിച്ചത്. ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനത്തിന് നിറഞ്ഞസദസ്സ് സാക്ഷിയായി. രാവിലെ ഒമ്പതിന് ആരംഭിക്കേണ്ട മത്സരം തുടങ്ങിയപ്പോൾ 11.30 കഴിഞ്ഞിരുന്നു. മണവാട്ടിമാരും കൂട്ടുകാരും ചേര്‍ന്ന് കാഴ്ചയുടെയും ഒപ്പനഗാനങ്ങളുടെയും വിരുന്നൊരുക്കിയതോടെ കാത്തിരിപ്പി​െൻറ മുഷിപ്പ് സദസ്സ് മറന്നു. നിറഞ്ഞ കൈയടിയോടെ ഓരോ സംഘത്തിനും പിന്തുണ നൽകി. ചായലിനും മുറുക്കത്തിനുമിടയിലെ താളവ്യത്യാസം അനുസരിച്ചായിരുന്നു കൈയടി. പെൺകുട്ടികൾ നിറഞ്ഞാടിയ വേദിയിൽ കോട്ടയം മണർകാട് സ​െൻറ് മേരീസ് കോളജിൽനിന്ന് മാത്രമാണ് ആൺകുട്ടികളുടെ ടീമുണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.